പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പ്ലസ് വൺ പ്രവേശനം: ഒന്നാം അലോട്മെന്റിന് ശേഷമുള്ള സീറ്റ് വിവരങ്ങൾ

Jun 7, 2025 at 11:07 am

Follow us on

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് വൺ ഒന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനത്തിന്‌ ശേഷം സംസ്ഥാനത്തെ സ്കൂളുകളിൽ അവശേഷിക്കുന്ന സീറ്റുകൾ എത്രയെന്നു പരിശോധിക്കാം. ആദ്യ അലോട്ട്‌മെന്റിൽ  മെറിറ്റ് ക്വാട്ടയിൽ ആകെ 3,18,574 സീറ്റുകളിലേയ്ക്കാണ് അലോട്ട്‌മെന്റ്‌ നടത്തിയത്. ഇതിൽ മെറിറ്റ് ക്വാട്ടയിൽ 2,49,540 വിദ്യാർഥികൾക്ക് അലോട്മെന്റ് ലഭിച്ചു. ആദ്യ അലോട്മെമെന്റിലൂടെ 1,21,743 വിദ്യാർത്ഥികൾ സ്ഥിര പ്രവേശനം നേടി. 99,525 വിദ്യാർത്ഥികൾ താൽക്കാലിക പ്രവേശനം നേടി. ഇതിന് ശേഷം മെറിറ്റ് ക്വാട്ടയിൽ  96,108 സീറ്റുകൾ ഇനി ബാക്കിയുണ്ട്. 69,034 സംവരണസീറ്റുകൾ ഒഴിവായി നിലനിൽക്കുന്നുണ്ട്.

സ്‌പോർട്‌സ് ക്വാട്ട ഒഴിവുകൾ 3508 ആണ്. മോഡൽ റെസിഡെൻഷ്യൽ സ്‌കൂൾ ഒഴിവുകൾ 494 ഒഴിവുകൾ ഉണ്ട്. ശേഷിക്കുന്ന അപേക്ഷകളുടെ എണ്ണം 163801ആണ്. ശേഷിക്കുന്ന മെറിറ്റ്‌സീറ്റുകൾ 100110. മാനേജ്‌മെന്റ് സീറ്റുകൾ- 38951. കമ്മ്യൂണിറ്റി സീറ്റുകൾ – 25322. അൺ-എയ്ഡഡ്‌ സീറ്റുകൾ – 53326. ശേഷിക്കുന്ന ആകെ സീറ്റുകൾ -217709. ഒന്നാം അലോട്ട്‌മെന്റ്‌ നൽകിയതിൽ 1,21,743 പേർ സ്ഥിര പ്രവേശനവും 99,525 പേർ താൽക്കാലിക പ്രവേശനവും നേടിയിട്ടുണ്ട്. അലോട്ട്‌മെന്റ്‌ നൽകിയിട്ടും പ്രവേശനം നേടാത്തവരുടെ (നോൺ-ജോയിനിങ്ങ്) എണ്ണം 27074 ആണ്.

ഒന്നാമത്തെ അലോട്ട്‌മെന്റിൽ സ്‌പോർട്‌സ് ക്വാട്ടയിൽപ്രവേശനം നേടിയവരുടെ വിവരങ്ങൾ ഇങ്ങനെ: സ്ഥിരപ്രവേശനം നേടിയവരുടെ എണ്ണം 2649. താൽക്കാലികപ്രവേശനം നേടിയവരുടെ എണ്ണം 2021. അലോട്ട്‌മെന്റ്‌നൽകിയിട്ടും പ്രവേശനം നേടാത്തവരുടെ (നോൺ-ജോയിനിങ്ങ്) എണ്ണം 1430. ഒന്നാമത്തെ അലോട്ട്‌മെന്റിൽ മോഡൽ റെസിഡെൻഷ്യൽ സ്‌കൂളിൽ പ്രവേശനം നേടിയവരുടെ വിവരങ്ങൾ ഇങ്ങനെ: സ്ഥിരപ്രവേശനം നേടിയവരുടെ എണ്ണം 914 ആണ്. താൽക്കാലിക പ്രവേശനം നേടിയവരുടെ എണ്ണം108. അലോട്ട്‌മെന്റ്‌ നൽകിയിട്ടും പ്രവേശനം നേടാത്തവരുടെ (നോൺ-ജോയിനിങ്ങ്) എണ്ണം 279 ആണ്.

Follow us on

Related News