പ്രധാന വാർത്തകൾ
ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷം

CBSE 10, 12 ക്ലാസ് പരീക്ഷാ ഫലം നാളെ

May 12, 2025 at 8:51 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 10,12 ക്ലാസ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കുമെന്ന് സൂചന. നാളെ രാവിലെ പരീക്ഷാഫലം പുറത്തുവരും എന്നാണ് വിവരം. http://results.cbse.nic.in, http://cbseresults.nic.in, http://cbse.gov.in എന്നീ വെബ്‌സൈറ്റുകളിൽ പരീക്ഷാഫലം ലഭ്യമാകും. വിദ്യാർത്ഥികൾക്ക് അവരുടെ റോൾ നമ്പർ , ജനനത്തീയതി (DOB) , സ്കൂൾ നമ്പർ , സെന്റർ നമ്പർ എന്നിവ ഉപയോഗിച്ച് 10, 12 ക്ലാസ് പരീക്ഷാ ഫലങ്ങൾ പരിശോധിക്കാം. സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ ഫലം മേയ് 13ന് രാവിലെ 10 നും ഉച്ചയ്ക്ക് ഒന്നിനും ഇടയിൽ ലഭ്യമാകും.

സ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സ്കൂൾ പ്രവേശന സമയത്ത് വിദ്യാർത്ഥികളിൽ നിന്ന് വലിയ തുക പിരിക്കുന്ന പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പല സ്കൂളുകളും പ്രവേശന സമയത്ത് വിദ്യാർത്ഥികളിൽ നിന്ന് നിർബന്ധമായി അയ്യായിരത്തോളം രൂപവരെ പിരിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ പണപ്പിരിവ്.

എന്നാൽ പിടിഎ ഫണ്ടുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും ഇതിൽ പറയുന്ന തുകയ്ക്കപ്പുറം പിരിച്ചാൽ അന്വേഷണം നടത്തി പിടിഎ കമ്മറ്റികൾ പിരിച്ചുവിടുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പിടിഎ അംഗത്വ ഫീസിന്റെ പ്രതിശീർഷക നിരക്ക് താഴെ പറയുന്ന പ്രകാരം നിജപ്പെടുത്തിയിട്ടുണ്ട്.
എൽ പി വിഭാഗം 10 രൂപ. യുപി വിഭാഗം 25 രൂപ.ഹൈസ്കൂൾ വിഭാഗം 50 രൂപ.

ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കണ്ടറി 100 രൂപ എന്ന നിരക്കിലാണ്. പ്രത്യേക ആവശ്യങ്ങൾക്കുള്ള പിരിവ് മുൻ വർഷത്തിലെ മൂന്നാം ടേമിലെ പി.ടി.എ. ജനറൽ ബോഡിയോഗം തീരുമാനിക്കുകയാ ണെങ്കിൽ സ്കൂളിലെ നടപ്പ് അക്കാദമിക വർഷത്തെ പ്രത്യേകം നിർവചിക്കപ്പെട്ടിട്ടുള്ള അക്കാദമിക ആവശ്യങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന പരമാവധി നിരക്കിൽ ഓരോ വിഭാഗത്തിലെ വിദ്യാർത്ഥി/ രക്ഷിതാവിൽ നിന്നും ഫണ്ട് ശേഖരിക്കാവുന്നതാണ്.
എൽ പി വിഭാഗം 20 രൂപ. യുപി വിഭാഗം 50 രൂപ. ഹൈസ്കൂൾ വിഭാഗം 100 രൂപ. ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കണ്ടറി 400 രൂപ.
ഓരോ രക്ഷിതാവിനെയും മേൽപ്പറഞ്ഞ തുക കൊടുക്കാൻ നിർബന്ധിക്കുകയോ പ്രസ്തുത തുക കൊടുക്കാത്ത രക്ഷിതാവിന്റെ മകൾ/മകന് സ്കൂൾ പ്രവേശനം നിഷേധിക്കുകയോ ചെയ്യാൻ പാടില്ലെന്നും മന്ത്രി അറിയിച്ചു. അനുവദനീയമായി പിരിച്ചെടുക്കാൻ കഴിയുന്ന തുകകൾ ഇതായിരിക്കെ സ്കൂളുകളിലെ പി.ടി.എ. അംഗത്വ ഫീസ്
പ്രത്യേക ആവശ്യങ്ങൾക്കായുള്ള പണപ്പിരിവ് എന്നിവ സംബന്ധിച്ച് വിവിധങ്ങളായ പരാതികൾ ഇന്ന് രക്ഷിതാക്കളിൽ നിന്നും ഉയർന്നു വരുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ചില പി.ടി.എ. കമ്മിറ്റികൾ സ്കൂൾ അദ്ധ്യയന കാര്യങ്ങളിലും സ്കൂൾ അധികൃതരുടെ ഭരണപരമായും സർവ്വീസ് സംബന്ധമായ ഉള്ള കാര്യങ്ങളിൽ ഇടപെടുന്നത് സംബന്ധിച്ച് പരാതികൾ വരുന്നത്.
ഈ വിഷയങ്ങളെ സംബന്ധിച്ച് പി.ടി.എ. കൾക്കോ വ്യക്തികൾക്കോ ആക്ഷേപം ഉള്ള പക്ഷം പരാതി ലഭ്യമാക്കിയാൽ വകുപ്പിലെ ചുമതലയുള്ള ഉദ്യോഗസ്ഥർ ആവശ്യമായ പരിശോധനകൾ നടത്തുമെന്നിരിക്കെ ചില സ്കൂളുകളിലെങ്കിലും പി.ടി.എ. കളും എസ്.എം.സി. കളും തങ്ങളിൽ നിക്ഷിപ്തമായ അധികാരങ്ങൾക്കുമപ്പുറം സ്കൂളിലെ അദ്ധ്യയന കാര്യത്തിലും ഭരണപരമായ കാര്യങ്ങളിലും ഇടപെട്ട് സ്കൂളുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ ഈ കാര്യങ്ങളിൽ ആവശ്യമായ ആലോചന നടത്തി തുടർ തീരുമാനങ്ങൾ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ട്.
പി.ടി.എ.കളുടെ അമിതാധികാര പ്രവണത സംബന്ധിച്ച് നിരവധിയായ പരാതികളാണ് സർക്കാരിന് ദിനംപ്രതി ലഭ്യമായിക്കൊണ്ടിരി ക്കുന്നത്.
പി.ടി.എ.കളുടെ കാലാവധി സംബന്ധിച്ച്
സ്കൂൾ പി.ടി.എ. കമ്മിറ്റികളുടെ പ്രസിഡന്റായി ഒരാൾക്ക് തുടരുന്നതിനുള്ള തുടർച്ചയായ കാലാവധി സംബന്ധിച്ച് പല തർക്കങ്ങളും ചില സ്കൂളുകളിൽ ഉയർന്നു വരുന്നുണ്ട്. സർക്കാർ ഉത്തരവ് നമ്പർ (എം.എസ്.) 190/2016 തീയതി 16.11.2026 പ്രകാരം പി.ടി.എ. പ്രസിഡന്റിന്റെ തുടർച്ചയായ പരമാവധി കാലാവധി മൂന്ന് വർഷമായി പരിമിതപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...