പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകൾ ഏപ്രിൽ മാസത്തിലും: വേനൽ അവധി കുറയും

Apr 21, 2025 at 11:17 am

Follow us on

തിരുവനന്തപുരം: എട്ടാം ക്ലാസിൽ നടപ്പാക്കിയ 30 ശതമാനം മിനിമം മാർക്ക് സമ്പ്രദായം മറ്റു ക്ലാസുകളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതി ആവിഷ്കരിക്കുന്ന സാഹചര്യത്തിൽ അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകൾ ഏപ്രിൽ മാസത്തിലും സജീവമാകും. 2026-27 വർഷത്തോടെ 5മുതൽ 10വരെ ക്ലാസുകളിൽ ഉപരിപഠനത്തിന് അർഹത നേടാൻ കുറഞ്ഞത് 30ശതമാനം മാർക്ക് വേണം എന്ന നിബന്ധന വരികയാണ്. 30% മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്ക് ഏപ്രിൽ മാസത്തിൽ സ്പെഷ്യൽ ക്ലാസുകളും ഇതിനുശേഷം ഏപ്രിൽ മാസം അവസാനം സേ പരീക്ഷകളും ഉണ്ടാകും. ഓരോ വിഷയത്തിലും തോൽക്കുന്ന വിദ്യാർത്ഥികളും അവർക്ക് പഠന പിന്തുണയ്ക്കും സേ പരീക്ഷകൾക്കുമായി സ്കൂളുകളിലെ മുഴുവൻ അധ്യാപകരും ഏപ്രിൽ മാസത്തിൽ സ്കൂളുകളിൽ എത്തേണ്ടി വരും.
ഈ വരുന്ന അധ്യയനവർഷം മുതൽ 5,6 ക്ലാസുകളിലും അടുത്തവർഷ മുതൽ ഏഴാം ക്ലാസിലും ഇത് നടപ്പാക്കും. 8,9,10 ക്ലാസുകൾക്ക് പുറമെ 5,6,7 ക്ലാസുകളിൽ കൂടി വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് സമ്പ്രദായവും പഠന പിന്തുണ ക്ലാസുകളും ഉണ്ടാകും. ഈ വരുന്ന  അധ്യയനവർഷം ഒൻപതാം ക്ലാസിലും അടുത്തവർഷം പത്താം ക്ലാസിലും ഈ രീതി നടപ്പാക്കുന്നുണ്ട്.  ഈ വരുന്ന അധ്യയന വർഷം 5,6,8,9 ക്ലാസുകളിലും അടുത്ത വർഷംമുതൽ 5,6,7, 8,9,10 ക്ലാസുകളിലും മിനിമം മാർക്ക് നടപ്പാക്കും. അതായത് 2026-27 അധ്യയന വർഷം മുതൽ യുപി, ഹൈസ്കൂ‌ൾ ക്ലാസുകളിലെല്ലാം വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനു മിനിമം മാർക്ക്  നേടണം. വാർഷിക എഴുത്തുപരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാനാകാത്തവർക്ക് പുനഃപരീക്ഷ നടത്തും. എട്ടാം ക്ലാസിൽ നടപ്പാക്കിയ അതേ രീതിയിൽ അവധിക്കാലത്തു സ്പെ ഷൽ ക്ലാസുകളിലൂടെ പഠനപിന്തുണ നൽകും. ഇതിന് ശേഷം പരീക്ഷ എഴുതണം. മിനിമം മാർക്കില്ലാത്ത വിഷയത്തിൽ മാത്രമാകും ക്ലാസുകളും സേ പരീക്ഷയും നടത്തുക. 

Follow us on

Related News