പ്രധാന വാർത്തകൾ
കേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കംSSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതിഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാNEET UG 2026 രജിസ്ട്രേഷൻ അവസാനിക്കുന്നു: അപേക്ഷ മാർച്ച്‌ 8വരെ മാത്രംഹയർ സെക്കന്ററി തസ്തിക നിർണയം: അംഗീകാരം ഉടൻ8,9 ക്ലാസുകളിലെ വാർഷിക പരീക്ഷകളിൽ മാറ്റം: പുതിയ ടൈംടേബിൾ ഇതാമലയാളത്തിന് നല്ല മാർക്കുള്ളവർക്ക് സ്കോളർഷിപ്പ്: സർക്കുലർ ഉടൻ

ഹൈസ്കൂൾ മുതൽ ഉന്നത വിദ്യാഭ്യാസംവരെ: വിദ്യാസമുന്നതി സ്കോളർഷിപ്പിന് 20വരെ അപേക്ഷിക്കാം

Jan 1, 2025 at 1:00 pm

Follow us on

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE

തിരുവനന്തപുരം:സംസ്ഥാനത്തെ മുന്നാക്ക (സംവരണേതര) സമുദായത്തിൽപ്പെടുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ ഉൾപ്പെടുന്നവരുമായ വിദ്യാർഥികൾക്ക് നൽകുന്ന വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന സർക്കാർ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി) മുഖേന നടപ്പിലാക്കി വരുന്ന സ്കോളർഷിപ്പാണിത്. ഹൈസ്കൂൾ, ഹയർസെക്കണ്ടറി, ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ / സി.എം.എ / സി.എസ്, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം / ബിരുദാനന്തര ബിരുദം, ഗവേഷണ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് (പിഎച്ച്.ഡി) എന്നീ വിഭാഗങ്ങളിലേക്കാണ് സ്കോളർഷിപ്പുകൾ ലഭ്യമാകുന്നത്. വിവിധ മത്സര പരീക്ഷകളുടെ പരിശീലനത്തിനുള്ള ധനസഹായം അനുവദിക്കുന്ന വിദ്യാസമുന്നതി കോച്ചിങ് അസിസ്റ്റൻസ് പദ്ധതിയിലേക്കും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.

വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും http://kswcfc.org വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 20 ആണ്‌.

Follow us on

Related News