പ്രധാന വാർത്തകൾ
സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു;വിദ്യാർത്ഥികൾക്ക് പരിക്ക്2025-26 വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്നുമുതൽപ്ലസ് വൺ പരീക്ഷാഫലം: വിജയ ശതമാനം കുറഞ്ഞുപ്ലസ് വൺ ഒന്നാംഘട്ട അലോട്മെന്റ് പ്രകാരമുള്ള സ്കൂൾ പ്രവേശനം നാളെമുതൽകുട്ടികളുടെ വിദ്യാലയ ജീവിതം അറിവ് നേടുന്നതിലേക്ക് മാത്രം ചുരുങ്ങരുത്: മുഖ്യമന്ത്രി3ലക്ഷത്തോളം കുരുന്നുകൾ ഇന്ന് ഒന്നാം ക്ലാസിലേക്ക്: സംസ്ഥാനത്ത് ഇന്ന് പ്രവേശനോത്സവംഅവർ നല്ലവരാകട്ടെ..മൂല്യബോധമുള്ളവരായി വളരട്ടെ!വിവിധ കേന്ദ്ര വകുപ്പുകളിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നിയമനം: 500 ഒഴിവുകൾപുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: പുതുവർഷത്തിൽ സമഗ്രമാറ്റംഈ വർഷംമുതൽ നന്നായി പഠിക്കണം: ഓൾ പാസ്‌ ഇനിയില്ല

കേരള സ്കൂള്‍ ശാസ്ത്രോത്സവം: 4 ദിവസങ്ങളിലായി 10,000 മത്സരാർത്ഥികൾ

Oct 16, 2024 at 5:30 pm

Follow us on

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 15മുതല്‍ 18 വരെ ആലപ്പുഴയിൽ നടക്കും. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി എന്നീ വിഭാഗങ്ങളിലെ മത്സരാര്‍ത്ഥികളാണ് മേളയിൽ മാറ്റുരയ്ക്കുക. 4 ദിവസങ്ങളിലായാണ് ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്. 10,000-ത്തോളം മത്സരാര്‍ത്ഥികള്‍ ഈ മേളയില്‍ പങ്കെടുക്കും. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, കാലഘട്ടത്തിന്‍റെ അനിവാര്യതയായ ഐ.റ്റി വിഭാഗം, പ്രവൃത്തിപരിചയം, എന്നിങ്ങനെ 5 വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ആകെ 180 ഇനങ്ങളില്‍ ആണ് മത്സരം നടക്കുന്നത്.

അതോടൊപ്പം തന്നെ സാങ്കേതിക തൊഴില്‍ പരിജ്ഞാന വിദ്യാഭ്യാസത്തിന്‍റെ അനന്തസാധ്യതകള്‍ പ്രകടമാകുന്ന വൊക്കേഷണല്‍ എക്സേപോയും സാങ്കേതിക തൊഴില്‍ പരിജ്ഞാന വിദ്യാഭ്യാസത്തിന്‍റെ അനന്തസാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും അവസരമൊരുക്കുന്നതിനു മായുള്ള കരിയര്‍ഫെസ്റ്റും ശാസ്ത്രോത്സവത്തിന്‍റെ ഭാഗമായി നടത്തുന്നുണ്ട്.

Follow us on

Related News