പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പരീക്ഷാ കേന്ദ്രത്തിലെത്താൻ വിദ്യാർഥികൾക്കുള്ള ഗതാഗത സൗകര്യം പ്രധാനാധ്യാപകർ ഉറപ്പാക്കണം

May 22, 2020 at 2:00 am

Follow us on

തിരുവനന്തപുരം : വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രത്തിലെത്താനുള്ള ഗതാഗത സൗകര്യം പ്രധാനാധ്യാപകർ ഉറപ്പാക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ. 26 മുതൽ 30 വരെ നടക്കുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്‌.എസ്.ഇ പരീക്ഷയ്ക്കാണ് ഓരോ വിദ്യാർത്ഥിക്കും പരീക്ഷാ കേന്ദ്രത്തിലെത്താനുള്ള വാഹന സൗകര്യം സ്കൂൾ അധ്യാപകരുടെ സഹായത്തോടെ പ്രധാനാധ്യാപകർ ഒരുക്കേണ്ടത്. ഇതിനായി അധ്യാപകർക്ക് സ്വകാര്യവാഹനങ്ങൾ, പൊതുഗതാഗത മാർഗ്ഗം, സ്കൂൾ ബസ്, പി.ടി. എ യുടെ വാഹനം എന്നിവ ഉപയോഗിക്കാം. തദ്ദേശ സ്ഥാപനങ്ങളുടെയും പട്ടികവിഭാഗ വകുപ്പിന്റെയും സഹായം തേടാം. സമീപ സ്കൂളുകളിലെ വാഹനങ്ങളും മറ്റു പ്രയോജനപ്പെടുത്താം. ഇതിന് പുറമെ പി.ടി.എ ഫണ്ട് ഉപയോഗിച്ച് വാഹനങ്ങൾ വാടകയ്ക്കെടുക്കാം. സ്വന്തമായി ബസ് ഇല്ലാത്ത സ്കൂളുകളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. കോവിഡ് കാലത്തെ യാത്ര നിരക്കിന്റെ പകുതിയേ ചാർജ്ജ് ഈടാക്കൂ. സ്കൂൾ അധ്യാപകർക്കും അനധ്യാപകർക്കും തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഉയർന്ന നിരക്കിൽ യാത്ര ചെയ്യാം. 13 ലക്ഷത്തോളം വിദ്യാർത്ഥികളാക്കും എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്‌.എസ്.ഇ പരീക്ഷയ്ക്കായി എത്തുക.

\"\"

Follow us on

Related News