പ്രധാന വാർത്തകൾ
നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ ഫീസ് 30വരെസിവിൽ സർവീസ് ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്: നാലാം റാങ്കുമായി മലയാളിരാജ്യത്തെ വിവിധ വകുപ്പുകളിൽ നിയമനം: വിശദവിവരങ്ങൾ അറിയാംJEE MAIN -2024: അപേക്ഷ ഏപ്രിൽ 27മുതൽഅധ്യാപക സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയ വിധി: അപ്പീലിനായുള്ള തീരുമാനം ഉടൻറെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ നിയമനംവിവിധ വകുപ്പുകളിലെ 41 ത​സ്തി​ക​ക​ളിൽ നിയമനം: വിജ്ഞാപനം ഉടൻസൗദി അറേബ്യയിൽ ഒഡെപെക് വഴി വെയർഹൗസ് അസോഷ്യേറ്റ് നിയമനം:അഭിമുഖം നാളെവിമാനത്താവളങ്ങളിൽ വിവിധ ഒഴിവുകൾ: നിയമനം വാക്ക് ഇൻ ഇന്റർവ്യൂ വഴിഎഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ്

പരീക്ഷാ കേന്ദ്രത്തിലെത്താൻ വിദ്യാർഥികൾക്കുള്ള ഗതാഗത സൗകര്യം പ്രധാനാധ്യാപകർ ഉറപ്പാക്കണം

May 22, 2020 at 2:00 am

Follow us on

തിരുവനന്തപുരം : വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രത്തിലെത്താനുള്ള ഗതാഗത സൗകര്യം പ്രധാനാധ്യാപകർ ഉറപ്പാക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ. 26 മുതൽ 30 വരെ നടക്കുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്‌.എസ്.ഇ പരീക്ഷയ്ക്കാണ് ഓരോ വിദ്യാർത്ഥിക്കും പരീക്ഷാ കേന്ദ്രത്തിലെത്താനുള്ള വാഹന സൗകര്യം സ്കൂൾ അധ്യാപകരുടെ സഹായത്തോടെ പ്രധാനാധ്യാപകർ ഒരുക്കേണ്ടത്. ഇതിനായി അധ്യാപകർക്ക് സ്വകാര്യവാഹനങ്ങൾ, പൊതുഗതാഗത മാർഗ്ഗം, സ്കൂൾ ബസ്, പി.ടി. എ യുടെ വാഹനം എന്നിവ ഉപയോഗിക്കാം. തദ്ദേശ സ്ഥാപനങ്ങളുടെയും പട്ടികവിഭാഗ വകുപ്പിന്റെയും സഹായം തേടാം. സമീപ സ്കൂളുകളിലെ വാഹനങ്ങളും മറ്റു പ്രയോജനപ്പെടുത്താം. ഇതിന് പുറമെ പി.ടി.എ ഫണ്ട് ഉപയോഗിച്ച് വാഹനങ്ങൾ വാടകയ്ക്കെടുക്കാം. സ്വന്തമായി ബസ് ഇല്ലാത്ത സ്കൂളുകളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. കോവിഡ് കാലത്തെ യാത്ര നിരക്കിന്റെ പകുതിയേ ചാർജ്ജ് ഈടാക്കൂ. സ്കൂൾ അധ്യാപകർക്കും അനധ്യാപകർക്കും തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഉയർന്ന നിരക്കിൽ യാത്ര ചെയ്യാം. 13 ലക്ഷത്തോളം വിദ്യാർത്ഥികളാക്കും എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്‌.എസ്.ഇ പരീക്ഷയ്ക്കായി എത്തുക.

\"\"

Follow us on

Related News