തിരുവനന്തപുരം:സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സമഗ്ര ശിക്ഷാ കേരള (എസ്എസ്കെ) പ്രോജക്‌ടിലുള്ള ജീവനക്കാർ ശമ്പളം കിട്ടാതെ വലയുന്നു. 5000ത്തിൽ പരം ജീവനക്കാരാണ് മാസാവസാനമായിട്ടും ശമ്പളം കിട്ടാതെ പ്രതിസന്ധിയിലായത്. കേന്ദ്രസർക്കാർ പദ്ധ തിവിഹിതം അനുവദിക്കാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നു. എന്നാൽ കേന്ദ്ര സർ ക്കാരിൻ്റെ ‘പിഎം ശ്രീ’ പദ്ധതിയിൽ കേരളം ഇതുവരെ ചേരാത്തതാണ് പണം ലഭിക്കാൻ തടസമാകുന്നത്.
സമഗ്ര ശിക്ഷാ കേരള ഫണ്ടിന്റെ 60ശതമാനം കേന്ദ്ര സർക്കാരും 40ശതമാനം സംസ്‌ഥാന സർക്കാരുമാണ് വഹി ക്കുന്നത്. ഇതിൽ കേന്ദ്രവിഹിതമായ 168 കോടി രൂപയാണ് ലഭിക്കാനുള്ളത്. ഇക്കഴിഞ്ഞ ഏപ്രിൽ മുതലാണ് ശമ്പളം വൈകാൻ തുടങ്ങിയത്. ജൂലൈ മാസാവസാനമായിട്ടും കഴിഞ്ഞ മാസത്തെ ശമ്പളം കിട്ടിയില്ലെന്നാണ് പരാതി. അടു ത്തമാസത്തെ ശമ്പളവിതരണ ത്തിനുള്ള നടപടിക്രമങ്ങളും ഇതേ തുടർന്ന് വൈകുകയാണ്.
ഭിന്നശേഷി വിദ്യാർഥികൾക്കാ യുള്ള സ്പെഷൽ എജ്യുക്കേറ്റർ മാർ, സ്പെഷലിസ്റ്റ‌് അധ്യാപകർ, ക്ലസ്റ്റർ കോഓർഡിനേറ്റർ, എംഐഎസ് കോഓർഡിനേറ്റർ, അക്കൗണ്ടന്റ്, ഓഫിസ് അറ്റൻഡ ന്റ്റ്, ഡ്രൈവർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങി നാലായിരത്തോളം പേരും കരാർ അടി സ്‌ഥാനത്തിൽ ജോലി ചെയ്യുന്ന വരാണ്.
വിദ്യാഭ്യാസ വകുപ്പിൽനിന്നു ഡപ്യുട്ടേഷനിലെത്തിയ രണ്ടായിരത്തോളം അധ്യാപകർക്കും ശമ്പളം ലഭിച്ചിട്ടില്ല.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...