പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കാൻ താത്കാലിക ബാച്ചുകൾ അനുവദിച്ചു

Jul 11, 2024 at 1:00 pm

Follow us on

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ വിവിധ ജില്ലകളിൽ താത്കാലിക ബാച്ചുകൾ അനുവദിച്ചു. ഇതുമായിബന്ധപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പ്രഖ്യാപനം നടത്തി. മലപ്പുറം ജില്ലയിൽ 120 താത്കാലിക ബാച്ചുകളും കാസർകോട് 18 ബാച്ചുകളും അനുവദിച്ചു. മലപ്പുറത്ത് ഹ്യുമാനിറ്റീസിന് 59 ബാച്ചുകളും കോമേഴ്‌സിന് 61 ബച്ചുകളുമാണ് അനുവദിച്ചത്. ഇതിലൂടെ സർക്കാരിന് 14 കോടിയുടെ അധിക ബാധ്യത ഉണ്ടാകുമെന്നും മന്ത്രി സഭയിൽ പറഞ്ഞു. അതേസമയം പാലക്കാട്, കോഴിക്കോട് ജില്ലകളിൽ അധിക ബാച്ചില്ല. പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പൂർത്തിയായിട്ടും ആയിരക്കണക്കിന് പേരാണ് മലപ്പുറത്തും മറ്റു ജില്ലകളിലും പ്രവേശനം നേടാതെ പുറത്തുനിൽക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്എഫ്ഐ അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു ഈ സാഹചര്യത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചത്.

Follow us on

Related News