പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

അന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്

Mar 29, 2024 at 12:29 pm

Follow us on

തേഞ്ഞിപ്പലം:പൂനെയിലെ സാവിത്രി ഭായി പൂലെ യൂണിവ്വേഴ്സിറ്റിയിൽ നടന്ന അന്തർ സർവകലാശാല ബേസ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല വനിത ടീമിന് ഒന്നാം സ്ഥാനം. സാവിത്രി ഭായി പൂലെ യൂണിവ്വേഴ്സിറ്റിയെ 08-06 എന്ന സ്കോറിനു തോൽപ്പിച്ചാണ് കാലിക്കറ്റ്‌ ടീം ഒന്നാം സ്ഥാനം നേടിയത്. ടൂർണമെന്റിലെ മോസ്റ്റ്‌ ഡിസ്‌സിപ്ലിൻഡ് ടീമായി കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയെ തിരഞ്ഞെടുത്തു.
മത്സരത്തിലെ മികച്ച പിച്ചർ അവാർഡ് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ അമൃത എ എം കരസ്തമാക്കി.
ടീം അംഗങ്ങൾ,ശ്രുതി എം സ് (ക്യാപ്റ്റൻ, ഫാറൂഖ് കോളേജ്) അനഘ കെ (വൈസ് ക്യാപ്റ്റൻ ), വിസ്മയ ടി, ഹൃതിക ശ്യാം, സ്നേഹ ടി, സാന്ദ്ര എം, ആര്യ എം (വിമല കോളേജ്) നാസിന ഷെറിൻ, സഫ്ന ഷെറിൻ, റജ ഫാത്തിമ, അഷിക പ്രകാശ്, അമൃത എ.എം (ഫാറൂഖ് കോളേജ് ) അൻസമോൾ രാജു, അശ്വിനി യു (മേഴ്‌സി കോളേജ് ),അലീന അജയ്, പൂജ വി നായർ (കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടീച്ചിങ് ഡിപ്പാർട്മെന്റ് ).

കോച്ച്- വിഷ്ണു ടി സി
മാനേജർ – റിന്റ ചെറിയാൻ.

Follow us on

Related News