പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇ

Mar 28, 2024 at 10:30 pm

Follow us on

തിരുവനന്തപുരം:അടുത്ത അധ്യയന വർഷത്തിൽ ഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇ. സിബിഎസ്ഇ സ്കൂളുകളില്‍ ഒന്‍പതാംക്ലാസില്‍ അടുത്ത അധ്യയന വര്‍ഷം ത്രിഭാഷാ പഠനമില്ല. പാഠ്യപദ്ധതി പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരിയില്‍ സിബിഎസ്ഇ ഇറക്കിയ സര്‍ക്കുലറിലെ ആയകുഴപ്പമാണ് അവ്യക്ത സൃഷ്ടിച്ചതെന്ന് പറയുന്നു. ദേശീയ വിദ്യാഭ്യാസ നയത്തില്‍ മൂന്ന് ഭാഷകള്‍ പഠിക്കണമെന്ന നിബന്ധനയുണ്ട്. സിബിഎസ്ഇ സ്കൂളുകളില്‍ നിലവില്‍ എട്ടാംക്ലാസുവരെ മൂന്ന് ഭാഷകളും അതിനുശേഷം രണ്ട് ഭാഷകളുമെന്നതായിരുന്നു വ്യവസ്ഥ. സര്‍ക്കുലര്‍ വന്നതോടെ അടുത്ത അധ്യയവര്‍ഷം ത്രിഭാഷ പഠനം നിര്‍ബന്ധമാക്കുമെന്ന് അഭ്യൂഹം പരന്നു. ഇതോടെ സിബിഎസ്ഇ സ്കൂള്‍സ് കൗണ്‍സില്‍ പ്രതിനിധികള്‍ സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളറുമായി നടത്തിയ ചര്‍ച്ചയിലാണ് ത്രിഭാഷാ പഠനം അടുത്ത അധ്യയനവര്‍ഷമില്ലെന്ന് ഉറപ്പായത്.

Follow us on

Related News