പ്രധാന വാർത്തകൾ
ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞു: പ്രതികളെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തുസ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രിഎസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നു

അവസാന പരീക്ഷയിൽ വിദ്യാർത്ഥികളുടെ അതിരുവിട്ട ആഹ്ലാദ പ്രകടനം: കർശന നടപടിക്ക് നിർദേശം

Mar 25, 2024 at 11:00 am

Follow us on

തിരുവനന്തപുരം:എസ്എസ്എല്‍സി പരീക്ഷ ഇന്നും ഹയർ സെക്കന്ററി പരീക്ഷ നാളെയും അവസാനിക്കുന്ന സാഹചര്യത്തിൽ വിദ്യാര്‍ത്ഥികളുടെ ആഹ്ലാദ പ്രകടനങ്ങള്‍ അതിരുവിട്ടു പോകാതിരിക്കാന്‍ ജാഗ്രതാ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. മുന്‍ വര്‍ഷങ്ങളില്‍ പല സ്‌കൂളുകളിലും ഫര്‍ണിച്ചര്‍, ഫാന്‍ തുടങ്ങിയവ നശിപ്പിക്കുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പൊലീസ് നിരീക്ഷണവും സ്‌കൂള്‍ പരിസരത്ത് ഉണ്ടാകും. എല്ലാ സ്‌കൂളുകളിലെയും പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ പരീക്ഷ അവസാനിക്കുന്ന സമയത്ത് സ്‌കൂളില്‍ എത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അമിത ആഹ്ലാദ പ്രകടനങ്ങള്‍ നടത്തി സ്‌കൂള്‍ സാമഗ്രികള്‍ നശിപ്പിച്ചാല്‍, ചെലവ് മുഴുവന്‍ രക്ഷിതാവില്‍ നിന്നും ഈടാക്കി മാത്രമേ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കൂവെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Follow us on

Related News