പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ലബോറട്ടറി അറ്റൻഡേഴ്‌സ് ടെസ്റ്റ് പാസ്സാകുന്നതിൽ നിന്ന് ഇവരെ ഒഴിവാക്കി

Mar 12, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:ഹയർ സെക്കന്ററിയിൽ 50 കഴിഞ്ഞ ലാബ് അസിസ്റ്റന്റുമാരെയും വിശേഷാൽ ചട്ടം നിലവിൽ വരുന്നതിനുമുൻപ് നിയമിതരായ ലാബ് അസിസ്റ്റന്റുമാരെയും വിരമിച്ചവരെയും വിശേഷചട്ട പ്രകാരമുള്ള ലാബ് അറ്റൻഡേഴ്സ് ടെസ്റ്റ് പാസാകുന്നതിൽ നിന്ന് ഒഴിവാക്കി. സേവനത്തിൽ നിന്നും വിരമിച്ച, ലബോറട്ടറി അറ്റൻഡേഴ്‌സ് ടെസ്റ്റ് പാസ്സാകാത്ത ലാബ് അസ്സിസ്റ്റന്റ്മാർക്കു അവരുടെ ഇൻക്രിമെന്റ്റ്, ഗ്രേഡ്, പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കണക്കാക്കുന്നതിനു ബുദ്ധിമുട്ട് നേരിട്ടിരുന്നു. അവർ പ്രൊബേഷൻ പൂർത്തീകരിച്ചിട്ടുള്ള പക്ഷം, അവരുടെ തുടർ ഇൻക്രിമെന്റുകൾ അനുവദിക്കുന്നതിനായി ലബോറട്ടറി അറ്റൻഡേഴ്‌സ് ടെസ്റ്റ് പാസ്സാവുന്നതിൽ നിന്നും അവരെ ഒഴിവാക്കിയുള്ള ഇളവ് അനുവദിച്ചു. കേരള ഹയർ സെക്കണ്ടറി എഡ്യുക്കേഷൻ സബോർഡിനേറ്റ് വിശേഷാൽ ചട്ടം ആധാരമാക്കി 2001 ഏപ്രിൽ 16 മുതലാണ് ലാബ് അസ്സിസ്റ്റൻ്റിന് പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ലബോറട്ടറി അറ്റൻഡേഴ്‌സ് ടെസ്റ്റ് എന്ന നിർബന്ധിത യോഗ്യത ബാധകമാക്കിയിട്ടുള്ളത്. ആയതിനാൽ തന്നെ വിശേഷാൽ ചട്ടം നിലവിൽ വരുന്നതിനു മുൻപ് നിയമിതരായ ലാബ് അസ്സിസ്റ്റൻ്റമാരെ ലബോറട്ടറി അറ്റൻഡേഴ്‌സ് ടെസ്റ്റ് പാസ്സാകുന്നതിൽ നിന്നും ഒഴിവാക്കി.
ഇതിനു പുറമെ 50 വയസ്സ് കഴിഞ്ഞ ലാബ് അസിസ്റ്റൻ്റുമാരെയും ലബോറട്ടറി അറ്റൻഡേഴ്സ് ടെസ്റ്റ് പാസ്സാകുന്നതിൽ നിന്നും ഒഴിവാക്കി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

Follow us on

Related News