പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

തൊഴിൽ അനുഭവങ്ങളിലൂടെ വിദ്യാർത്ഥികൾ പ്രൊഫഷണൽ വൈദഗ്ദ്ധ്യം നേടണം: മന്ത്രി വി.ശിവൻകുട്ടി

Feb 19, 2024 at 12:06 pm

Follow us on

തിരുവനന്തപുരം:തൊഴിൽ അനുഭവങ്ങളിലൂടെ വിദ്യാർത്ഥികൾ പ്രൊഫഷണൽ വൈദഗ്ധ്യം നേടണമെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്റ്റാഴ്‌സ് പദ്ധതിയുടെ ഭാഗമായുള്ള സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ഗവ. എച്ച്.എസ്.എസിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അവരുടെ അഭിരുചികൾക്കും കഴിവുകൾക്കും അനുസൃതമായി തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാനുള്ള അവരുടെ സാധ്യത വർധിപ്പിക്കും. എസ്.എസ്.കെ പദ്ധതി സ്റ്റാർസിന് കീഴിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ സ്ഥാപിച്ച് ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ്. ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായവുമായി സംയോജിപ്പിച്ചിരിക്കുന്ന ഈ കേന്ദ്രങ്ങൾ, യുവാക്കളെ പ്രസക്തമായ കഴിവുകളാൽ സജ്ജരാക്കാനും, തൊഴിലവസരവും ഭാവിയിലെ വിജയവും ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. യുവാക്കളെ അഭിരുചിക്കും ഭാവിയിൽ തൊഴിൽ ലഭ്യതയ്ക്കും അനുയോജ്യമായ കഴിവുകൾ കൊണ്ട് സജ്ജരാക്കുക, കേരളത്തിലെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ വികസന കേന്ദ്രങ്ങൾ സ്ഥാപിക്കുക, ഔപചാരിക വിദ്യാഭ്യാസം നിർത്തിയവർ ഉൾപ്പെടെ 23 വയസ്സിന് താഴെയുള്ള യുവാക്കൾക്ക് നൈപുണ്യ വിദ്യാഭ്യാസം പ്രാപ്യമാക്കുക എന്നിവയാണ് ഇവയുടെ ലക്ഷ്യങ്ങൾ. ഉപജീവനത്തിനായി നൈപുണ്യ പരിശീലനം നൽകുന്നതിനും സംരംഭകത്വം വളർത്തുന്നതിനും ആദിവാസി മേഖലയിലെ കുട്ടികൾക്കും ഓപ്പൺ സ്‌കൂൾ വഴി പഠിക്കുന്നവർക്കും ഭിന്നശേഷിയുള്ള കുട്ടികൾക്കും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കും പ്രത്യേക പരിഗണന നൽകുന്നതായും മന്ത്രി അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ശരണ്യ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് സ്വാഗതമാശംസിച്ചു. സമഗ്ര ശിക്ഷ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയ എ.ആർ, വാർഡ് കൗൺസിലർ വി.വിജയകുമാരി, എസ്.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ, എസ്.ഐ.ഇ.ടി ഡയറക്ടർ അബുരാജ് ബി, സീമാറ്റ് ഡയറക്ടർ ഡോ. സുനിൽ വി.ടി, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ. പി.പ്രമോദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...