ന്യൂഡൽഹി:പതിനാറാം ധനകാര്യ കമ്മീഷനു വേണ്ടി ജോയിന്റ് സെക്രട്ടറി തലത്തില്‍ മൂന്ന് തസ്തികകള്‍ സൃഷ്ടിക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട അംഗീകാരം നല്‍കിയത്. ഭരണഘടനയുടെ 280-ാം അനുച്ഛേദപ്രകാരം 2023 ഡിസംബര്‍ 31 ലെ വിജ്ഞാപനമനുസരിച്ച് രണ്ട് ജോയിന്റ് സെക്രട്ടറി, ഒരു സാമ്പത്തിക ഉപദേഷ്ടാവ് എന്നീ തസ്തികകള്‍ക്കാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. കമ്മീഷനെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് സഹായിക്കുവാനായി പുതുതായി സൃഷ്ടിച്ച തസ്തികകള്‍ ആവശ്യമാണ്. കമ്മീഷനിലെ മറ്റെല്ലാ തസ്തികകളും നിയുക്ത അധികാരങ്ങള്‍ക്കനുസൃതമായി ഇതിനോടകം സൃഷ്ടിച്ചിട്ടുണ്ട്.

സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷൻ...