തിരുവനന്തപുരം:2024 മാർച്ചിൽ നടത്തുന്ന എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷൻ ഇന്നുമുതൽ ആരംഭിച്ചു. സമ്പൂർണ്ണ ലോഗിൻ വഴിയാണ് സ്‌കൂളുകളിൽ നിന്നും രജിസ്ട്രേഷൻ നടപടികൾ നടത്തേണ്ടത്. സമ്പൂർണ്ണ ലോഗിനിൽ വിശദ വിവരങ്ങൾ ലഭ്യമാണ്. 12/01/2024 ന് മുൻപ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. യൂസർ മാനുവലിൽ ഉൾപ്പെടുത്തിയിട്ടുള്ള സമയക്രമത്തിൽ യാതൊരുവിധ മാറ്റവും അനുവദിക്കുന്നതല്ല.
കെ.ടെറ്റ് ഉത്തരസൂചികകൾ
കെ.ടെറ്റ് ഒക്ടോബർ 2023 കാറ്റഗറി I, II, III, IV പരീക്ഷകളുടെ താൽക്കാലിക ഉത്തരസൂചികകൾ പരീക്ഷാഭവൻ http://pareekshabhavan.kerala.gov.in.
https://ktet.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.