പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൽട്ട് നാളെ: 16ന് രാവിലെ 10മുതൽ പ്രവേശനം

Aug 14, 2023 at 4:30 pm

Follow us on

തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൽട്ട് നാളെ പ്രസിദ്ധീകരിക്കും. നിലവിലുള്ള ഒഴിവുകളിൽ ജില്ല ജില്ലാന്തര സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി കഴിഞ്ഞ ദിവസങ്ങളിൽ സമർപ്പിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലുള്ള അലോട്മെന്റ് റിസൾട്ട്‌ ആണ് നാളെ പ്രസിദ്ധീകരിക്കുന്നത്. ആകെ ലഭ്യമായ 24637 അപേക്ഷകളിൽ കൺഫർമേഷൻ പൂർത്തിയാക്കിയ 24247 അപേക്ഷകളാണ് പരിഗണിച്ചത്. റിസൾട്ട്‌ അനുസരിച്ച് ഓഗസ്റ്റ് 16ന് രാവിലെ 10 മുതൽ പ്രവേശനം നടക്കും. ഔദ്യോഗിക വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലെ “TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ റിസൽട്ട് പരിശോധിക്കാനുള്ള സൗകര്യം അതത് സ്കൂൾ പ്രിൻസിപ്പൾമാർ ചെയ്ത് കൊടുക്കേണ്ടതും ട്രാൻസ്ഫർ അലോട്ട്മെന്റ് ലെറ്റർ പ്രിൻറൗട്ട് എടുത്ത് നൽകേണ്ടതുമാണ്.

അതേ സ്കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്. യോഗ്യത സർട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്മെൻറ് ലഭിച്ച സ്കൂൾ കോഴ്സിൽ ഓഗസ്റ്റ് 16 ന് രാവിലെ 10 മണി മുതൽ ആഗസ്ത് 17ന് വൈകിട്ട് 4 മണിക്കുള്ളിൽ പ്രവേശനം നേടേണ്ടതാണ്.

Follow us on

Related News