പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ് അപേക്ഷ നാളെ ഉച്ചമുതൽ

Jul 28, 2023 at 5:00 pm

Follow us on

തിരുവനന്തപുരം: ഈ വർഷം പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് വേക്കൻസി ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും. പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള മെറിറ്റ് വേക്കൻസിയോടൊപ്പം മാനേജ്‌മെന്റ്‌ ക്വാട്ടയിലെ ഒഴിവുള്ള സീറ്റുകളും അധികമായി അനുവദിച്ച 97 താൽക്കാലിക ബാച്ചുകളിലെ സീറ്റുകളും ചേർത്തുള്ള വേക്കൻസി ലിസ്റ്റ് ആണ് നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് പ്രസിദ്ധീകരിക്കുക. സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി നാളെ ഉച്ചയ്ക്ക്, 2മുതൽ അപേക്ഷ നൽകാം.

ഇതുവരെ ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാം. പ്രവേശനം നേടിയ ജില്ലയ്ക്കകത്ത് സ്കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ കാൻഡിഡേറ്റ് ലോഗിനിലെ Apply for School/Combination Transfer എന്ന ലിങ്കിലൂടെ ജൂലൈ 29ന് ഉച്ചയ്ക്ക് രണ്ടു മുതൽ 31ന് വൈകിട്ട് നാലുവരെ അപേക്ഷകർക്ക് തന്നെ ഓൺലൈനായി സമർപ്പിക്കാം. മറ്റ് വിശദാംശങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in ൽ ലഭിക്കും.

Follow us on

Related News