പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സ്കൂൾ നിയമനങ്ങൾക്ക് ജൂലൈ 15നകം അംഗീകാരം നൽകണം: ഉത്തരവ് പരിശോധിക്കാം

Jun 18, 2023 at 8:56 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo

\"\"

തിരുവനന്തപുരം:ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് തടസ്സപ്പെട്ടു കിടക്കുന്ന എല്ലാ നിയമനങ്ങൾക്കും ജൂലൈ 15നകം അംഗീകാരം നൽകി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യാൻ ഉത്തരവ്. ആർഡിഡി, എഡി, വിദ്യാഭ്യാസ
ഓഫീസർ എന്നിവർ ഇവ ചട്ടപ്രകാരം പരിശോധിച്ച് നിയമനാംഗീകാരം നൽകണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.

\"\"


എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്നു ലഭിക്കുന്ന പട്ടികയനുസരിച്ച് ഓഗസ്റ്റ് 15 നുള്ളിൽ ഭിന്നശേഷി ഒഴിവുകളിൽ താത്കാലിക നിയമനം നടത്തണമെന്ന് സ്കൂൾ മാനേജർമാർക്കും നിർദേശമുണ്ട്.
കഴിഞ്ഞയാഴ്ച മന്ത്രി വി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനമനുസരിച്ചാണ് നടപടി. എയ്ഡഡ് പ്രൈമറി, സെക്കൻഡറി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ സ്കൂളുകളിലെ നിയമനങ്ങളിൽ നിയമാനുസൃതമായ സംവരണവും ബാക്ക്ലോഗും കണക്കാക്കി
റോസ്റ്റർ രജിസ്റ്റർ തയ്യാറാക്കാനും താൽകാലിക നിയമനാംഗീകാരം നൽകാനും സർക്കാർ നിർദേശം ഉണ്ടായിരുന്നു.

\"\"

എന്നാൽ ഭൂരിഭാഗം സ്കൂളുകളിലും ഇത് നടപ്പായിട്ടില്ല. പല സ്കൂളുകളും ഭിന്നശേഷി ഒഴിവുകൾ മാറ്റിവച്ച് ബാക്കി ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് റിപ്പോർട്ട് ചെയ്യാൻ പല മാനേജർമാരും തയ്യാറായിട്ടില്ല.ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് ഇറങ്ങിയത്.

ഉത്തരവിലെ പ്രധാന മാർഗം നിർദ്ദേശങ്ങൾ താഴെ

\"\"
\"\"
\"\"
\"\"

Follow us on

Related News