പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഐസറിൽ അഭിരുചിപരീക്ഷ: ഏപ്രിൽ 15 മുതൽ മെയ് 25 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

Apr 9, 2023 at 10:12 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് (ഐസർ ) പഞ്ചവത്സര ബി.എസ്.എം.എസ് ഡ്യുവൽ ഡിഗ്രി, നാലുവർഷത്തെ ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്) കോഴ്സുകളിൽ പ്രവേശനത്തിനായുള്ള അഭിരുചിപരീക്ഷ (ഐ.എ.ടി) ജൂൺ ഒന്നിന് രാവിലെ ഒമ്പത് മണിക്ക് നടക്കും. ഏപ്രിൽ 15 മുതൽ മെയ് 25 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിജ്ഞാപനം http://iiseradmission.in , https://iisertvm.ac.in ൽ ലഭിക്കും.അപേക്ഷ ഫീ 2000 രൂപയാണ്. എന്നാൽ എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് 1000 രൂപയുമാണ്. പ്ലസ്ടു പരീക്ഷ 60 ശതമാനം മാർക്കിൽ/തുല്യ ഗ്രേഡിൽ കുറയാതെ വിജയിച്ചിരിക്കണം. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽ മൂന്നെണ്ണമെങ്കിലും പഠിച്ചിരിക്കണം. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 55 ശതമാനം മാർക്ക് മതി. ഫൈനൽ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും.ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് അഭിമുഖീകരിക്കാതെ കിഷോർവൈജ്ഞാനിക് പ്രോത്സാഹൻ യോജന, ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷകളിൽ യോഗ്യത നേടുന്നവർക്കും പ്രവേശനത്തിന് അർഹതയുണ്ട്. തിരുവനന്തപുരം ഉൾപ്പെടെ ഏഴ് ഐസറുകളിലാണ് പഠനത്തിന് അവസരം ലഭിക്കുക. ബി.എസ്.എം.എ കോഴ്സിൽ 1748 സീറ്റുകളും ബി.എസ് കോഴ്സിൽ 90 സീറ്റുകളുമാണുള്ളത്.ബി.എസ്.എം.എസ് പ്രോഗ്രാമിൽ ഐസർ തിരുവനന്തപുരത്ത് 320, തിരുപ്പതി 200, പുണെ -288, മൊഹാളി -250, ഭോപാൽ 240 കൊൽക്കത്തെ 250 ബെർഹാംപൂർ -200 സീറ്റുകളുണ്ട്. എൻജിനീയറിങ് സയൻസ് സ്ട്രീമിൽ 60 സീറ്റുകളും ഇക്കണോമിക് സയൻസസിൽ 30 സീറ്റുകളും ലഭ്യമാണ്. ഐ.എ.ടി അല്ലെങ്കിൽ ജെ.ഇ.ഇ/കെ.വി.പി.വൈ റാങ്ക് അടിസ്ഥാനത്തിൽ ഓൺലൈൻ കൗൺലിങ്ങിലൂടെയാണ് അഡ്മിഷൻ. കൂടുതൽ വിവരങ്ങൾക്ക് http://iiseradmission.in , https://iisertvm.ac.in സന്ദർശിക്കുക.

\"\"

Follow us on

Related News