പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഹയർ സെക്കന്ററി പരീക്ഷ ക്രമീകരണങ്ങൾ പൂർത്തിയായി: പരീക്ഷ എഴുതുന്നത് 8.67 ലക്ഷം പേർ

Feb 27, 2023 at 10:27 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കന്ററി പരീക്ഷകളുടെ ക്രമീകരണങ്ങൾ പൂർത്തിയായി. മാർച്ച് 10 മുതൽ 30 വരെയാണ് പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ.
ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന കുട്ടികളുടെ ആകെ എണ്ണത്തിൽ ഈ വർഷം വർദ്ധനവ് ഉണ്ട്. ഈ വർഷം പ്ലസ് വൺ, പ്ലസ് ടു പരീക്ഷ എഴുതുന്ന
ആകെ വിദ്യാർത്ഥികളുടെ എണ്ണം 867,006 ആണ്. രണ്ടാം വർഷത്തിൽ 9592 പേരാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലുള്ളത്. കഴിഞ്ഞവർഷം
സ്കോൾ കേരളയിൽ നിന്ന് (ഓപൺ സ്കൂൾ) ഉൾപ്പെടെ രണ്ടാം വർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത് 4,32,436 പേരായിരുന്നു. ഇത്തവണയത് 4,42,028 ആയി വർധിച്ചു. കഴിഞ്ഞവർഷം ഒന്നാം വർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത് 4,24,696 പേർ ആയിരുന്നെങ്കിൽ ഇത്തവണ പരീക്ഷയെഴുതുന്നത് 424978 പേരാണ്.

\"\"

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 282പേർ കൂടുതൽ. കഴിഞ്ഞവർഷം പ്ലസ് വൺപരീക്ഷ എഴുതിയവരെക്കാൾ (4,24,696 പേർ) കൂടുതൽ പേർ ഇത്തവണ പ്ലസ് ടു (4,42,028) പരീക്ഷ എഴുതുന്നുമുണ്ട്. ഇത്തവണ പ്ലസ് ടു പരീക്ഷയെഴുതുന്നവരിൽ 2,17,028 പേർ പെൺകുട്ടികളും 2,25,000 പേർ ആൺകുട്ടികളുമാണ്. പ്ലസ് വൺ പരീക്ഷയെഴുതുന്നവരിൽ 2,11,436 പേർ പെൺകുട്ടികളും 2,13,542 പേർ ആൺകുട്ടികളുമാണ്. രണ്ട് പരീക്ഷകളിലും കൂടുതൽ പേർ ഹാജരാകുന്നത് മലപ്പുറം ജില്ലയിലാണ്; പ്ലസ് ടുവിന് 80779 പേരും പ്ലസ് വണിന് 78824 പേരും. പ്ലവിന് കുറവ് പേർ പരീക്ഷയെഴുതുന്നത് വയനാട്ടിലും (11178 പേർ) പ്ലസ് വണിന് കുറവ് ഇടുക്കിയിലും (10700 പേർ).


ഗൾഫിൽ പ്ലസ് ടുവിന് 517 പേരും പ്ലസ് വ
ണിന് 607 പേരും പരീക്ഷയെഴുതാനുണ്ട്. ലക്ഷദ്വീപിൽ ഇത് യഥാക്രമം 1061ഉം 1153ഉം മാഹിയിൽ 807ഉം 738ഉം ആണ്.

\"\"

Follow us on

Related News