പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നാലായിരത്തിലധികം വിദ്യാർത്ഥികൾക്ക് അപ്രന്റിസ്ഷിപ്പ്: ഒരുവർഷത്തെ പരിശീലനം

Feb 3, 2023 at 5:03 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് നാലായിരത്തിലധികം പോളിടെക്‌നിക്‌, എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് അപ്രന്റിസ്ഷിപ് നൽകിയതായി മന്ത്രി ഡോ.ആർ.ബിന്ദു.
സംസ്ഥാനത്തെ അൻപതോളം വ്യത്യസ്ത വ്യവസായ മേഖലകളിലാണ് അപ്രന്റിസ് ട്രെയിനികളെ തിരഞ്ഞെടുത്തത്. തിരുവനന്തപുരം സെൻട്രൽ പോളിടെക്‌നിക്കിൽ നടന്ന കേന്ദ്രീകൃത അഭിമുഖത്തിൽ മാത്രം 704 പേർക്കാണ് അപ്രന്റിസ്ഷിപ് നൽകിയത്. ഒരു വർഷത്തേക്കാണ് അപ്രന്റിസുകൾക്ക്
ട്രെയിനിങ് നൽകുന്നത്.


ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനി നിരക്കിലുള്ള സ്റ്റൈപ്പന്റ് ഇവർക്ക് ലഭിക്കുമെന്ന് മന്ത്രി ഡോ.ബിന്ദു അറിയിച്ചു. കളമശ്ശേരിയിലെ സൂപ്പർവൈസറി സെന്റർ മുഖേനയാണ് തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തെ വിവിധ മേഖലകളിൽ നിന്നായി അൻപതോളം കമ്പനികളുടെ പ്രതിനിധികളാണ് ട്രെയിനികളെ തിരഞ്ഞെടുത്തത്. പുതിയ ബി ടെക്, ഡിപ്ലോമ ബിരുദധാരികൾക്ക് പ്രായോഗിക പരിശീലനം നൽകി അവരെ വ്യവസായങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും തൊഴിൽ യോഗ്യരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

\"\"


സാങ്കേതിക പരിജ്ഞാനവും തൊഴിൽ നൈപുണ്യവും സ്വായത്തമാക്കുകയും അതുവഴി മികച്ച സംരംഭകരാകാൻ അവസരമൊരുക്കുകയുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന അപ്രന്റിസുകൾക്ക് കേന്ദ്ര സർക്കാർ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്. കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളിൽ തൊഴിൽ നേടാൻ ഈ സർട്ടിഫിക്കറ്റ് തൊഴിൽ പരിചയ സാക്ഷ്യപത്രമായി ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കി.





\"\"

Follow us on

Related News