പ്രധാന വാർത്തകൾ
പിഎംശ്രീ പദ്ധതിയുടെ പേരിൽ സംസ്ഥാനത്തെ ഒരു സ്കൂളും അടച്ചുപൂട്ടില്ല: വി.ശിവൻകുട്ടിപിഎംശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയംപിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്

സ്‌പോർട്‌സ് സ്‌കൂൾ പ്രവേശന സെലക്ഷൻ 27മുതൽ: സെലക്ഷൻ കേന്ദ്രങ്ങളും തീയതിയും അറിയാം

Jan 25, 2023 at 8:01 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരുവനന്തപുരം:സംസ്ഥാന കായിക യുവജനകാര്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ വിവിധ കായിക സ്കൂളുകളിലെ പ്രവേശനത്തിന് ജനുവരി 27മുതൽ തിരഞ്ഞെടുപ്പ് നടക്കും. തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ (ഖേലോ ഇന്ത്യ സ്‌റ്റേറ്റ് സെന്റർ ഓഫ് എക്‌സലൻസ്), കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് 2023-24 അധ്യയന വർഷത്തെ സെലക്ഷനാണ് നടക്കുന്നത്. ജനുവരി 27 മുതൽ വിവിധ കേന്ദ്രങ്ങളിലായി ഇത് നടത്തും. ജില്ലാ കേന്ദ്രങ്ങൾക്കു പുറമെ ഗ്രാമീണ മേഖല കേന്ദ്രീകരിച്ചും സെലക്ഷൻ നടത്തും. 6,7,8, പ്ലസ് വൺ ക്ലാസുകളിലേക്ക് നേരിട്ടും 9,10 ക്ലാസുകളിലേക്ക് ലാറ്ററൽ എൻട്രിയിലൂടെയും ആയിരിക്കും സെലക്ഷൻ.
6,7 ക്ലാസുകളിലേക്കുള്ള സെലക്ഷൻ കായികക്ഷമതാ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 8, +1 ക്ലാസുകളിലേക്കുള്ളത് കായിക ക്ഷമതയുടെയും അതാത് കായിക ഇനത്തിലെ മികവിന്റെയും അടിസ്ഥാനത്തിലുമാണ്.

\"\"

9,10 ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രിക്ക് സംസ്ഥാന തലത്തിൽ മെഡൽ കരസ്ഥമാക്കണം. അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോൾ, ബോക്‌സിങ്, ജൂഡോ, തയ്ക്വാണ്ടോ, വോളിബോൾ, റെസ്ലിങ് എന്നീ ഇനങ്ങളിലേക്ക് ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ക്രിക്കറ്റിൽ പെൺകുട്ടികൾക്ക് മാത്രവുമായിരിക്കും സെലക്ഷൻ. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രാഥമിക സെലക്ഷനിൽ മികവ് തെളിയിക്കുന്നവരെ ഒരാഴ്ച നീളുന്ന അസെസ്മെന്റ് ക്യാമ്പിൽ പങ്കെടുപ്പിക്കും. ക്യാമ്പിലെ പ്രകടനത്തിന്റെയും, പരിശീലനത്തിന്റെയും അടിസ്ഥാനത്തിൽ വിവിധ ക്ലാസുകളിലേക്ക് അഡ്മിഷനുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുക്കും.

പ്രാഥമിക സെലക്ഷൻ നടക്കുന്ന കേന്ദ്രങ്ങളും തീയതിയും

ജനുവരി 27 – മുൻസിപ്പൽ സ്റ്റേഡിയം, കാസർഗോഡ്, ഹോളിഫാമിലി എച്ച്.എസ്സ്.എസ്സ്, രാജപുരം.

ജനുവരി 28 – ഇ.എം.എസ് സ്റ്റേഡിയം നീലേശ്വരം, ഗവ. എച്ച്.എസ്സ്.എസ്സ് വയക്കര.

ജനുവരി 30 – എം.ജി.കോളേജ്, ഇരിട്ടി, പോലീസ് പരേഡ് ഗ്രൗണ്ട്, കണ്ണൂർ.

ജനുവരി 31 – വയനാട് ഡിസ്ട്രിക്ട് സ്‌റ്റേഡിയം കൽപ്പറ്റ, മേരി മാതാ കോളേജ് മാനന്തവാടി.

ഫെബ്രുവരി 01 – സെന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി.

ഫെബ്രുവരി 02 – ഗവ: കോളേജ് മടപ്പള്ളി, ഗവ: ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് കോഴിക്കോട്.

ഫെബ്രുവരി 03 – കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം, ഗവ: എച്ച്.എസ്സ്.എസ്സ് നിലമ്പൂർ.

ഫെബ്രുവരി 04 – ഗവ: എച്ച്.എസ്സ്.എസ്സ് കോട്ടായി, എം.ഇ.എസ്സ് കോളേജ് മണ്ണാർക്കാട്.

ഫെബ്രുവരി 06 – ഗവ: എൻജിനിയറിങ് കോളേജ് തൃശ്ശൂർ, സ്പോർട്‌സ് ഡിവിഷൻ, കുന്ദംകുളം, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട.

ഫെബ്രുവരി 07 – സെന്റ് ജോർജ്ജ് എച്ച്.എസ്സ്.എസ്സ് കോതമംഗലം, മഹാരാജാസ് കോളേജ് സ്‌റ്റേഡിയം എറണാകുളം.

ഫെബ്രുവരി 08 – മുനിസിപ്പൽ സ്റ്റേഡിയം കട്ടപ്പന, ഗവ: എച്ച്.എസ്സ്.എസ്സ് അടിമാലി.

ഫെബ്രുവരി 10: മുനിസിപ്പൽ സ്റ്റേഡിയം പാലാ, സെന്റ് ഡൊമനിക് കോളേജ്, കാഞ്ഞിരപ്പള്ളി.

ഫെബ്രുവരി 11 – ന്യൂമാൻ കോളേജ് തൊടുപുഴ, എസ്സ് ബി കോളേജ് ചങ്ങനാശ്ശേരി.

ഫെബ്രുവരി 13 മുനിസിപ്പൽ സ്റ്റേഡിയം പത്തനംതിട്ട, മുനിസിപ്പൽ സ്റ്റേഡിയം കോന്നി.

ഫെബ്രുവരി 14 എസ്സ്.ഡി.വി.എച്ച്.എസ്സ് ആലപ്പുഴ, ഗവ: ഡി.വി.എച്ച്.എസ്സ്.എസ്സ് ചാരമംഗലം.

ഫെബ്രുവരി 15 – എൽ.ബി.എസ്സ് മുനിസിപ്പൽ സ്റ്റേഡിയം, കൊല്ലം, സെന്റ് ജോൺസ് കോളേജ് അഞ്ചൽ.

ഫെബ്രുവരി 16 കേരള യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം, മുനിസിപ്പൽ സ്റ്റേഡിയം നെയ്യാറ്റിൻകര, ഗവ: ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ തിരുവനന്തപുരം.
പങ്കെടുക്കുന്ന വിദ്യാർത്ഥികൾ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, 2 പാസ്സ്‌പോർട്ട് സൈസ്സ് പടം, സ്‌പോർട്സ് കിറ്റ് എന്നിവ സഹിതം ഏതെങ്കിലും സെന്ററിൽ അതത് ദിവസം രാവിലെ 8 ന് എത്തിച്ചേരണം.

\"\"

Follow us on

Related News