പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയേറി: ഉദ്ഘാടന സമ്മേളനം ഉടൻ

Jan 3, 2023 at 9:02 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കോഴിക്കോട്: 61-മത് സംസ്ഥാന കേരള സ്കൂൾ കലോത്സവത്തിന് കൊടിയേറി. പ്രധാന വേദിയായ വിക്രം മൈതാനത്ത് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു കൊടിയുയർത്തി.
അഞ്ചുദിനം നീളുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം അൽപ സമയത്തിനകം 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിക്രം മൈതാനിയിലെ പ്രധാന വേദിയടക്കം 24 വേദികൾ ഉണർന്നുകഴിഞ്ഞു. അധ്യാപകർ, വിദ്യാർഥികൾ,എൻഎസ്എസ്, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്, ഉദ്യോഗസ്ഥർ, യുവജനങ്ങൾ തുടങ്ങി വലിയ വളണ്ടിയർ സേന തയ്യാറായിട്ടുണ്ട്. പോലീസ്, ഫയർഫോഴ്സ്, ആരോഗ്യ വിഭാഗങ്ങൾ തുടങ്ങി വകുപ്പുകളെല്ലാം ഏകോപിതമായി കലോത്സവത്തിനായി പ്രവർത്തിക്കുന്നതാണ്.
നിശ്ചയിക്കപ്പെട്ട വേദികളിൽ നിശ്ചിത സമയത്ത് കലാ മത്സരങ്ങൾ ആരംഭിക്കും.

\"\"

എല്ലാ വേദികളിലും ഇതിനുള്ള പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രതിഭകൾക്കൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാസ്വാദകർ കൂടി വലിയതോതിൽ കോഴിക്കോട് എത്തും. കലോത്സവത്തിന്റെ ആവേശം കോഴിക്കോട് പൂർണമായും ഏറ്റുവാങ്ങി കഴിഞ്ഞു. കോഴിക്കോടിന്റെ കലാപരമ്പര്യം ഈ കലോത്സവത്തെ വലിയ വിജയമാക്കുന്നതിൽ പ്രധാന ഘടകമാകും.മേളയിൽ പങ്കെടുക്കാൻ എത്തുന്ന കുട്ടികളുടെ താമസ സൗകര്യത്തിനായി 20 അക്കോമഡേഷൻ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. മത്സരത്തിനെത്തുന്ന വിദ്യാർത്ഥി- വിദ്യാർത്ഥിനികളുടെ യാത്രയ്ക്കായി 30 വാഹനങ്ങൾ \”കലോത്സവ വണ്ടി\” എന്ന പേരിൽ അലങ്കരിച്ച് ഉപയോഗിക്കുന്നുണ്ട്. നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകളും കലോത്സവത്തിനായി സജ്ജമാണ്.

\"\"

Follow us on

Related News