SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂളുകളിൽ പരാതി സെല്ലുകളിലെ നമ്പറുകൾ പ്രദർശിപ്പിക്കാൻ നിർദേശം. ലഹരി വിപണനം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചാല്‍ ബന്ധപ്പെട്ട നമ്പരുകളില്‍ അറിയിക്കണം. ഇക്കാര്യങ്ങളുടെ വിവരങ്ങള്‍ അറിയിക്കാന്‍ ആരും ഭയപ്പെടേണ്ടതില്ല. പരാതിയുടെ രഹസ്യ സ്വഭാവം സൂക്ഷിക്കും. എല്ലാ സ്കൂളുകളിലും ലഹരി വസ്തുക്കള്‍ സംബന്ധിച്ച പരാതികള്‍ അറിയിക്കാനുള്ള നമ്പരുകള്‍ പ്രദര്‍ശിപ്പിക്കണം.
9061178000, 9447178000, 9995966666
ഈ നമ്പരുകളാണ് സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടത്. 👇🏻
വിമുക്തിയുടെ സൗജന്യ കൗണ്‍സലിങ് സേവനത്തിനായി ടോള്‍ ഫ്രീ നമ്പരായ 14405 ഉം പ്രയോജനപ്പെടുത്തണം. ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ തുടര്‍പ്രക്രിയയായി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കുമെന്നും സ്കൂള്‍ പാര്‍ലമെന്‍റുകള്‍ കൃത്യമായി ചേരണമെന്നും മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സ്കൂള്‍ പാര്‍ലമെന്റിൽ ലഹരി വിരുദ്ധ സംബന്ധിയായ നടപടികളില്‍ വിലയിരുത്തല്‍ ഉണ്ടാകണം. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പി.റ്റി.എ. സജീവമായി ഇടപെടണം. ഒരു വിദ്യാലയത്തില്‍ ഒരു അധ്യാപകന്‍, അധ്യാപികയെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്തണം. എന്‍.എസ്.എസ്. / എസ്.പി.സി./റെഡ്ക്രോസ്/എന്‍.സി.സി./സ്കൗട്ട്സ്& ഗൈഡ്സ് തുടങ്ങിയ സന്നദ്ധ സേവന സംഘടനകള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രതയോടെ തുടര്‍ നടപടികള്‍ സ്വീകരിക്കണം.
പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ സ്കൂളുകളിലും പോസ്റ്ററുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ക്ലാസ് റൂമുകളില്‍ ലഹരി വിരുദ്ധ കലണ്ടര്‍ പ്രദര്‍ശിപ്പിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അത് ഇനിയും തുടരും. സംസ്ഥാന സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങളുടെ എല്ലാവിധ പിന്തുണയും മന്ത്രി അഭ്യര്‍ത്ഥിച്ചു.