പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കളക്ടർ പരിവേഷം മാറ്റി വെച്ച് ജെറോമിക് ജോർജ്; കുഞ്ഞുങ്ങളോളം താഴ്ന്ന് പതാക സമർപ്പണം

Aug 13, 2022 at 1:28 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

തിരുവനന്തപുരം: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തുന്ന \’ഹർ ഘർ തിരംഗയുടെ\’ ഭാഗമായി ദേശീയ പതാക കൈമാറാനെത്തിയ കളക്ടർ കുട്ടികളിലൊരാളായി മാറിയപ്പോൾ സദസിൽ നിറഞ്ഞത് കരഘോഷം തിരുവനന്തപുരം ജില്ലാകളക്ടർ ജെറോമിക്

\"\"

ജോർജാണ് കുട്ടികളെ കയ്യിലെടുത്ത് താരമായത്. ശ്രീചിത്രാ ഹോമിലെയും കട്ടേല ഡോ. അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്കും ദേശീയ പതാകകൾ കൈമാറുന്നതായിരുന്നു ചടങ്ങ്. കുട്ടികൾ പതാക നേരിട്ട് ഏറ്റു വാങ്ങാനായി വേദിയിലെത്തി. വേദിയിൽ മുട്ട് കുത്തി നിന്ന് കുഞ്ഞുങ്ങളോളം താഴ്ന്നാണ് കളക്ടർ പതാകകൾ സമ്മാനിച്ചത്. കുനിഞ്ഞ്

\"\"

കൈമാറാമായിരുന്നു എന്നിരിക്കെയാണ് ഔദ്യോഗിക പരിവേഷം മാറ്റി വെച്ച് കളക്ടർ മുട്ട് കുത്തി നിന്ന് കുഞ്ഞുങ്ങളോളം താഴ്ന്നത്. വേദിയിലെ അതിഥികളും വിദ്യാർത്ഥികളും അതോടെ കയ്യടികളുയർത്തി. ചിത്രങ്ങൾ കളക്ടർ ഫെയ്സ് ബുക്കിൽ പങ്ക് വെച്ചതോടെ സോഷ്യൽ മീഡിയയിലും കയ്യടിയാണ്. എ. ഡി.എം അനിൽ ജോസ്, ശ്രീചിത്രാ ഹോം സൂപ്രണ്ട് ബിന്ദു, മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രിൻസിപ്പാൾ ശ്രീജ, ഹെഡ്മാസ്റ്റർ

\"\"

സതീഷ്, സീനിയർ സൂപ്രണ്ട് ഷിനു, മറ്റ് അധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Follow us on

Related News