JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1
കോട്ടക്കൽ: അധ്യയന വർഷം ആരംഭിച്ചതോടെ, വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര ലക്ഷ്യം വച്ചും, വിദ്യാർത്ഥികളിൽ റോഡ് സുരക്ഷ സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയും
ജെ.ആർ.സി, എസ്.പി.സി, സ്കൗട്ട് ആന്റ് ഗൈഡ്സ് കേഡറ്റുകൾ, സ്കൂൾ ബസ് ജീവനക്കാർ എന്നിവർക്കായി
കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരൂരങ്ങാടി അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ കെ സന്തോഷ് കുമാർ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. 👇🏻👇🏻
പ്രൊജക്ടറിൻ്റെ സഹായത്തോടെ ഉദാഹരണ സഹിതമാണ് ക്ലാസ് നൽകിയത്.
പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പ്രിൻസിപ്പൾ, അലി കടവണ്ടി, അധ്യാപകരായ പി ഷമീർ, കെ ജൗഹർ, എൻ കെ ഫൈസൽ, പി.എസ്.അശ്വതി, ഇ ഷുക്കൂർ എന്നിവർ സംസാരിച്ചു. റോഡ് സുരക്ഷ ക്ലാസുകളെടുത്ത് ശ്രദ്ധേയനായ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ സന്തോഷ് കുമാറിനെ ചടങ്ങിൽ ആദരിച്ചു.👇🏻👇🏻
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
.