JOIN OUR WHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks
തിരുവനന്തപുരം: പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡിന് സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകരില്‍ നിന്ന് രചനകള്‍ ക്ഷണിച്ചു. 01.01.2018 മുതല്‍ 31.12.2020 വരെയുളള കാലയളവില്‍ മലയാള ഭാഷയില്‍ പ്രസിദ്ധീകരിച്ച ആദ്യ പതിപ്പാണ് അയക്കേണ്ടത്. സര്‍ഗാത്മക സാഹിത്യം, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം എന്നീ മൂന്ന് വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ഗ്രന്ഥകര്‍ത്താവ്
സ്ഥിരം നിയമനം ലഭിച്ചതും ഇപ്പോള്‍ സര്‍വ്വീസില്‍ തുടരുന്നതുമായ അധ്യാപകന്‍/അധ്യാപിക ആണെന്നുള്ള സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും കൃതിയുടെ അച്ചടിച്ച 6 കോപ്പികളും സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജൂണ്‍ 30ന് വൈകീട്ട് അഞ്ചിന് മുമ്പായി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം. വൈകി ലഭിക്കുന്നവ പരിഗണിക്കുന്നതല്ല. കവറിന്റെ പുറത്ത് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് 2022 എന്ന് പ്രത്യേകം രേഖപ്പെടുത്തണം. അയക്കുന്ന കൃതികള്‍ ഏത് മേഖലയിലുള്ളതാണെന്നും ആമുഖ കത്തില്‍ വ്യക്തമാക്കണം. പൊതുവിദ്യാഭ്യാസ
ഡയറക്ടറുടെ അധ്യക്ഷതയിലുള്ള പ്രശസ്ത സാഹിത്യകാരന്മാര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണ്ണയിക്കുക.