JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഫൊറന്‍സിക് സയന്‍സസ് യൂണിവേഴ്‌സിറ്റിയിൽ (എന്‍.എഫ്.എസ്.യു.) വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന് (20-06-2022). ഡല്‍ഹി, ത്രിപുര, ഭോപാല്‍, ഗുവാഹത്തി, ഗാന്ധിനഗര്‍, ഗോവ, പുണെ എന്നീ ക്യാമ്പസുകളിലായാണ് പ്രവേശനം നടത്തുന്നത്.
പ്രോഗ്രാമുകളും യോഗ്യതയും
ബി.ടെക്, എം.ടെക്. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (സൈബര്‍ സെക്യൂരിറ്റി): മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങളും കെമിസ്ട്രി/ബയോളജി/ഇന്‍ഫര്‍മേഷന്‍ പ്രാക്ടീസസ്/ബയോടെക്‌നോളജി/ടെക്‌നിക്കല്‍ വൊക്കേഷണല്‍ വിഷയം/ബിസിനസ് സ്റ്റഡീസ്/ഓണ്‍ട്രപ്രണര്‍ഷിപ്പ്/തത്തുല്യ വിഷയം എന്നിവയിലൊന്നും വിഷയങ്ങളായി പഠിച്ചുള്ള പ്ലസ് ടു/തത്തുല്യ യോഗ്യത.

ബി.ബി.എ., എം.ബി.എ. (ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്/ഫൊറന്‍സിക് അക്കൗണ്ടിങ് ആന്‍ഡ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍/ബിസിനസ് ഇന്റലിജന്‍സ്): പ്ലസ്ടു/തത്തുല്യ യോഗ്യത
ഇന്റഗ്രേറ്റഡ് ബി.എസ്. സി., എല്‍എല്‍.ബി. (ഓണേഴ്‌സ്): സ്റ്റാറ്റിസ്റ്റിക്‌സ് അല്ലെങ്കിൽ മാത്തമാറ്റിക്‌സ് വിഷയമായി പഠിച്ചുള്ള പ്ലസ് ടു/തത്തുല്യ യോഗ്യത
ഇന്റഗ്രേറ്റഡ് ബി.എസ്‌സി.-എം.എസ്‌സി. ഫൊറന്‍സിക് സയന്‍സ്: സയന്‍സ് വിഷയങ്ങളിൽ ഏതെങ്കിലും (ഫിസിക്‌സ്/ കെമിസ്ട്രി/ബയോളജി/മാത്തമാറ്റിക്‌സ്) വിഷയമായി പഠിച്ച പ്ലസ് ടു/തത്തുല്യ യോഗ്യത.
ഇന്റഗ്രേറ്റഡ് ബി.ബി.എ., എല്‍എല്‍.ബി. (ഓണേഴ്‌സ്) (അംഗീകാരത്തിന് വിധേയം): പ്ലസ് ടു/തത്തുല്യ യോഗ്യത.

പ്രവേശന രീതി: നിയമപ്രോഗ്രാമുകളിലെ പ്രവേശനം ക്ലാറ്റ് യു.ജി. റാങ്ക് അടിസ്ഥാനമാക്കിയും മറ്റുള്ളവയിലേത് എന്‍.എഫ്.എസ്.യു. പ്രവേശനപരീക്ഷയുടെയോ പ്ലസ് ടു മാര്‍ക്കിന്റെയോ അടിസ്ഥാനത്തിൽ.
മറ്റു പ്രോഗ്രാമുകള്‍
എം.എ., എം.ബി.എ., എം.ഫാം., എല്‍എല്‍.ബി., എല്‍എല്‍.എം., എം.ടെക്. പി.ജി. ഡിപ്ലോമ, എം.ഫില്‍, എം.എസ്‌സി. – ഫൊറന്‍സിക് സയന്‍സ്, ഫൊറന്‍സിക് ബയോടെക്‌നോളജി, മള്‍ട്ടിമീഡിയ ഫൊറന്‍സിക്, ഫൊറന്‍സിക് ഡെന്റിസ്ട്രി, ടോക്‌സിക്കോളജി, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ ഫൊറന്‍സിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ഹോം ലാന്‍ഡ് സെക്യൂരിറ്റി, ഫൊറന്‍സിക് നാനോടെക്‌നോളജി, ഫുഡ് ടെക്‌നോളജി (ഫൊറന്‍സിക് ഫുഡ് അനാലിസിസ്), ക്ലിനിക്കല്‍ സൈക്കോളജി, ന്യൂറോ സൈക്കോളജി, ഫൊറന്‍സിക് സൈക്കോളജി, ജിയോഇന്‍ഫര്‍മാറ്റിക്‌സ്, കെമിസ്ട്രി (ഫൊറന്‍സിക് അനലറ്റിക്കല്‍ കെമിസ്ട്രി), എന്‍വണ്‍മെന്റല്‍ സയന്‍സ് (എന്‍വണ്‍മെന്റല്‍ ഫൊറന്‍സിക്) ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, ഫൊറന്‍സിക് നഴ്‌സിങ് (അംഗീകാരത്തിനു വിധേയം).
അവസാന പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി: https://nfsu.ac.in
- മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
- എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
- ഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു
- ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ
- പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്ക്കാരം: അപേക്ഷ 17വരെ
