പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

Jan 8, 2026 at 11:36 am

Follow us on

തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി സ്കൂൾ-ജില്ലാ- സംസ്ഥാന തലങ്ങളിൽ സംഘടിപ്പിക്കുന്ന ”ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സര” ത്തിന് ജനുവരി 12 ന് തുടക്കമാകും. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാല, കോളേജ് വിദ്യാർത്ഥികൾക്കും പ്രത്യേകം വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തുന്നത്. സ്‌കൂൾ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് രണ്ട് ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
ജനുവരി 12ന് രാവിലെ 11ന് സ്കൂൾതല മത്സരം നടക്കും. ജനുവരി 22ന് രാവിലെ 10ന് വിദ്യാഭ്യാസ ജില്ലാതല മത്സരം. ജനുവരി 28മുതൽ ഫെബ്രുവരി 5വരെ, ഒരു ദിവസം 2ജില്ലകളിൽ വീതമായി ജില്ലാതല മത്സരം നടക്കും. ഫെബ്രുവരി 18നാണ് സംസ്ഥാനതല മത്സരം. മത്സരത്തിന്റെ സമയക്രമം താഴെ:

പൊതുവിജ്ഞാനം, സാമൂഹിക ബോധം, കേരളത്തിന്റെ നവോത്ഥാന–വികസന മുന്നേറ്റങ്ങൾ എന്നിവ പുതുതലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
കോളജ് വിഭാഗത്തിൽ ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും നൽകും. വിജയികൾക്ക് മെമന്റോയും പ്രശസ്തിപത്രവും ലഭിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് മൽസരം സംഘടിപ്പിക്കുന്നത്.

സ്‌കൂൾ വിഭാഗത്തിൽ സ്‌കൂൾ, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കും. സ്‌കൂൾ തലത്തിൽ വ്യക്തിഗതമായി നടത്തുന്ന മത്സരങ്ങൾക്ക് ശേഷം വിദ്യാഭ്യാസ ജില്ല മുതൽ ടീം അടിസ്ഥാനത്തിലാണ് മത്സരം. സംസ്ഥാന തലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലൂടെയാണ് അന്തിമ വിജയിയെ കണ്ടെത്തുക. കോളേജ് വിഭാഗത്തിൽ കോളേജ്, ജില്ല, സംസ്ഥാന തലങ്ങളിലായാണ് മത്സരം. കോളേജ് തലത്തിൽ വ്യക്തിഗതമായും തുടർന്ന് ടീം അടിസ്ഥാനത്തിലുമുള്ള മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാന തല ഗ്രാൻഡ് ഫിനാലെയിലൂടെയാണ് കോളേജ് വിഭാഗത്തിലെ അന്തിമ വിജയിയെ നിർണയിക്കുക.

ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകും. ജില്ലാതല വിജയികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. ശരിയുത്തരങ്ങൾക്ക് കാണികൾക്കും സമ്മാനം ലഭിക്കുന്ന ജനകീയ മത്സരമായാണ് ജില്ലാതലം മുതൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

അഞ്ച് ലക്ഷം പേർ അണിനിരക്കുന്ന മൽസരമാണ് പ്രതീക്ഷിക്കുന്നത്. കേരള സമൂഹത്തെ മുഴുവൻ കോർത്തിണക്കുന്ന അറിവിന്റെ മഹോത്സവമായി വിജ്ഞാന യാത്ര – ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മാറും. കൂടുതൽ വിവരങ്ങൾക്ക് http://prd.kerala.gov.in

Follow us on

Related News