JOIN OUR WHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks
തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം നാളെ (ജൂൺ 21ന്) രാവിലെ 11ന് പ്രഖ്യാപിക്കും. പി ആർ ഡി ചേമ്പറിൽ മന്ത്രി വി. ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം ഉച്ചക്ക് 12മുതൽ താഴെ പറയുന്ന മൊബൈൽ അപ്പുകളിലും വെബ്സൈറ്റുകളിലും
ഫലംലഭ്യമാകും.
വെബ്സൈററ്റുകൾ
http://results.kerala.gov.in, http://examresults.kerala.gov.in,
http://dhsekerala.gov.in, http://keralaresults.nic.in,
http://prd.kerala.gov.in, http://results.kite.kerala.gov.in,
Mobile Apps
സഫലം2022, iExaMS – Kerala, PRD Live
കഴിഞ്ഞ വർഷത്തിനെ അപേക്ഷിച്ച് ഇത്തവണ വിജയശതമാനത്തിൽ നേരിയ കുറവുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ വർഷം 87.94 ശതമാനമായിരുന്നു വിജയം. ഈ വർഷം കേരളത്തിനകത്തും പുറത്തുമായി 2,005 കേന്ദ്രങ്ങളിലാണ് ഹയർ
സെക്കൻഡറി പരീക്ഷ നടന്നത്.

ആകെ 4.3ലക്ഷം വിദ്യാർഥികളാണ്
പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർസെക്കൻഡറിക്ക് 389 കേന്ദ്രങ്ങളിലായി എൻ എസ് ക്യൂ എഫ് വിഭാഗത്തിൽ 30,158, മറ്റു വിഭാഗത്തിൽ 1,174 ഉൾപ്പെടെ 31,332 വിദ്യാർഥികളാണ്പരീക്ഷ എഴുതിയത്.
- മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്കാരം നൽകും: വി. ശിവൻകുട്ടി
- അധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി
- ഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി
- ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽ
- യുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ