JOIN OUR WHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks
കുറ്റിപ്പുറം: കോവിഡ് പ്രതിസന്ധി തീർത്ത നീണ്ട ഇടവേളയ്ക്ക് ശേഷം നാഷണൽ സർവീസ് സ്കീം പ്രവർത്തനം വീണ്ടും സജീവമായി. ചൂണ്ടൽ- കുറ്റിപ്പുറം സംസ്ഥാനപാതയോരം എംഇഎസ് എഞ്ചിനിയറിങ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ശുചീകരിച്ചു. തവനൂർ ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെയാണ് തങ്ങൾപടിയിൽ ശുചീകരണം നടന്നത്.

ശുചീകരണത്തിനു ശേഷം പാതയോരങ്ങളിൽ പൂച്ചെടികളും, വ്യക്ഷതൈകളും നട്ടു. മാലിന്യങ്ങൾ നിക്ഷേപിക്കരുതെന്ന ബോധവത്ക്കരണ ബോർഡും സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി അബ്ദുൾ സലീം, സി.എം അക്ബർ കുഞ്ഞു, സി.എം മുഹമ്മദ്, ഷഹന ഫൈസൽ, ആർ.രാജേഷ്, പി.സുരേന്ദ്രൻ, രാജേഷ് പ്രശാന്തിയിൽ,

അംബു ഗണേഷ്, എൻ.എസ്.എസ് യൂണിറ്റ് സെക്രട്ടറി വിഷ്ണുദാസ്, ഷൈഹ സുലൈഖ, മുഹമ്മദ് ഷഹീം എന്നിവർ പ്രസംഗിച്ചു.

- വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്
- അഖിലേന്ത്യ പണിമുടക്ക് 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രം
- മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
- എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
- ഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു