JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിനു കീഴിലുള്ള ബിരുദ കോഴ്‌സുകളിലേക്കും ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. രണ്ടു വർഷത്തെ ഫൗണ്ടേഷൻ പ്രോഗ്രാമുകൾക്കും പ്രോഡക്റ്റ് ഡിസൈൻ, കമ്യൂണിക്കേഷൻ ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ, അപ്പാരൽ ഡിസൈൻ എന്നീ സ്പെഷ്യലൈസ്ഡ് ബിരുദ കോഴ്‌സുകളിലേക്കും ഐടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ, ഇന്റഗ്രേറ്റഡ് ലൈഫ്‌സ്റ്റൈൽ പ്രോഡക്ട് ഡിസൈൻ എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം. 45 ശതമാനം മാർക്കുനേടി പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾക്ക് 27 വരെ https://www.lbscetnre.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് എൽ.ബി.എസ്. വെബ്‌സൈറ്റ് സന്ദർശിക്കുക.
രണ്ടര വർഷമാണു ബിരുദാനന്തര ബിരുദ കോഴ്‌സിന്റെ കാലാവധി. ഓരോ കോഴ്‌സിനും 10 സീറ്റുകൾ വീതമുണ്ട്. ബിരുദത്തിന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്ക് ലഭിച്ചവർക്ക് കോഴ്‌സിന് അപേക്ഷിക്കാം. പ്രായം 40 വയസ് കവിയരുത്. അപേക്ഷ ഓൺലൈനായി എന്ന വെബ്‌സൈറ്റിലൂടെ ജൂൺ 30 വരെ അപേക്ഷിക്കാം. അവസാന വർഷ ബിരുദക്കാർക്കും അപേക്ഷിക്കാം.
- എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ