JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാഡമി സിവിൽ സർവീസ് പ്രിലിമിനറി/ മെയിൻസ് പരീക്ഷയുടെ പരിശീലനത്തിന് അപേക്ഷിക്കേണ്ട സമയം ജൂൺ 15ന് അവസാനിക്കും. കേരളത്തിലെ സംഘടിത/ അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് പരിശീലനം. ഒരു വർഷത്തെ കോഴ്സിന് ബിരുദമാണ് അടിസ്ഥാന യോഗ്യത.

ജൂൺ 20നാണ് കോഴ്സ് ആരംഭിക്കുന്നത്. പരിശീലന കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്ന കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് \’ആശ്രിതത്വ സർട്ടിഫിക്കറ്റ്\’ അതാത് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളിൽ നിന്ന് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: https://kile.kerala.gov.in, 0471-2309012, 0471-2307742, 7907099629
- നാളത്തെ പരീക്ഷകൾ മാറ്റി: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ
- കെ-ടെറ്റ് ജൂൺ പരീക്ഷ: അപേക്ഷ ജൂലൈ 15വരെ
- പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: അപേക്ഷ നാളെ മുതൽ
- ക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ് മിനിമം
- സംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനം
