JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാഡമി സിവിൽ സർവീസ് പ്രിലിമിനറി/ മെയിൻസ് പരീക്ഷയുടെ പരിശീലനത്തിന് അപേക്ഷിക്കേണ്ട സമയം ജൂൺ 15ന് അവസാനിക്കും. കേരളത്തിലെ സംഘടിത/ അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് പരിശീലനം. ഒരു വർഷത്തെ കോഴ്‌സിന് ബിരുദമാണ് അടിസ്ഥാന യോഗ്യത.

ജൂൺ 20നാണ് കോഴ്സ് ആരംഭിക്കുന്നത്. പരിശീലന കോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്ന കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് ‘ആശ്രിതത്വ സർട്ടിഫിക്കറ്റ്’ അതാത് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുകളിൽ നിന്ന് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: https://kile.kerala.gov.in, 0471-2309012, 0471-2307742, 7907099629
- വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന കർമ്മചാരി പദ്ധതി ഉടൻ
- ജാഗ്രത..പഞ്ഞി മിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തി: കർശന നടപടിയുമായി ആരോഗ്യവകുപ്പ്
- വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ്സ് ഫീസ്: ‘പടവുകൾ’പദ്ധതിവഴി
- കായികതാരങ്ങൾക്ക് സാമ്പത്തിക സഹായം: കേരള ഒളിമ്പ്യൻ സപ്പോർട്ട് പദ്ധതിക്ക് അപേക്ഷിക്കാം
- അയ്യൻകാളി റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ പ്രവേശനം: സെലക്ഷൻ ട്രയൽ 13മുതൽ

0 Comments