JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
തിരുവനന്തപുരം: ജൂൺ ഒന്നുമുതൽ സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാലയങ്ങൾക്ക് സമീപത്ത് ലഹരി വില്പന നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ ഡയറക്ടറുടെ കർശന നിർദേശം.
സ്കൂൾ പരിസരത്തെ കടകളിൽ കൃത്യമായ പരിശോധന നടത്തുന്നതിനും, നിരോധിത വസ്തുക്കൾ, ലഹരി പദാർത്ഥങ്ങൾ എന്നിവ വിൽക്കുന്നില്ലായെന്ന് ഉറപ്പുവരുത്തുന്നതിനും എക്സൈസ്/പോലീസ് വകുപ്പുകളുടെ സേവനം തേടേണ്ടതാണ്.
ക്ലാസ്സുകൾ തുടങ്ങിയ ശേഷം കുട്ടികൾ ഏതെങ്കിലും കാരണവശാൽ ക്ലാസ്സിൽ നിശ്ചിത സമയം കഴിഞ്ഞും എത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ച് വിവരം തിരക്കേണ്ടതും, വീട്ടിൽ നിന്ന് കുട്ടി സ്കൂളിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ബോധ്യമാവുകയാണെങ്കിൽ ആ വിവരം പോലീസിനെ അറിയിക്കുന്നതിന് ക്ലാസ്സ് ടീച്ചറെ ചുമതലപ്പെടുത്തേണ്ടതാണ്. വിദ്യാലയങ്ങൾക്കു സമീപം മുന്നറിയിപ്പ് ബോർഡുകൾ, ട്രാഫിക്
സൈൻബോർഡുകൾ എന്നിവ സ്ഥാപിക്കുവാൻ ട്രാഫിക് പോലീസിന്റെ
സേവനം തേടേണ്ടതാണ്.
സ്കൂൾ ബസ്സുകളിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിന്റെ
ഫിറ്റ്നസ് മുതലായവ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് നിഷ്കർഷിച്ച
മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.
കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ബന്ധപ്പെട്ട പോലീസ്
സ്റ്റേഷൻ അധികാരികളുടെ സഹായം തേടേണ്ടതാണ്.
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം