JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ഇടുക്കി: കോവിഡ് മഹാമാരിയെ തുടർന്ന് കുട്ടികളിലുണ്ടായ മാനസിക സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യവുമായി വേനൽ അവധിയിലും കുട്ടികളെ ചേർത്തു നിർത്തുകയാണ് പാമ്പനാർ ഗവൺമെൻ്റ് ഹൈസ്കൂളിലെ അധ്യാപകർ. കുട്ടികളിലെ വിവിധ കഴിവുകൾ വരയിലൂടെയും പാട്ടിലൂടെയും നടനത്തിലൂടെയും കായിക ശേഷിയിലൂടെയും പുറത്തെടുക്കുകയാണ് ഈ ക്യാമ്പ്. 10 ദിവസം നീണ്ടു നിൽക്കുന്ന സമ്മർ ക്യാമ്പ് പീരുമേട് എംഎൽഎ വാഴൂർ സോമൻ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡൻ്റ് ലാൽ കെ.പുത്തൻപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അധ്യാപിക ജ്യോതിസ് ആൻ്റണി, എം.ഗണേശൻ, സുലേഖ (MPTAപ്രസിഡന്റ്),അധ്യാപിക ജീത്തു ജോസഫ്, അധ്യാപിക വർഷ വി.കെ,
ഡി.സെൽവം എന്നിവർ പ്രസംഗിച്ചു.