ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB
ആലപ്പുഴ: പ്ലസ്ടു മൂല്യനിര്‍ണ്ണയത്തില്‍ ഇന്നും അധ്യാപക ബഹിഷ്‌കരണം തുടരുന്നു. കെമിസ്ട്രി ഉത്തര സൂചികയിൽ അപാകതയുണ്ടെന്ന് ആരോപിച്ചാണ് ഇന്നും ബഹിഷ്കരണം തുടരുന്നത്. ഉത്തരസൂചിക ഗൺ, ഗുണകരമല്ലാത്ത ഉത്തരസൂചികയാണ് മൂല്യ നിർണ്ണയതിന് നൽകിയതെന്നാണ് ആരോപണം. ഏതാനും ജില്ലകളില്‍ മാത്രമാണ് മൂല്യനിര്‍ണ്ണയം നടക്കുന്നതെന്നാണ് അദ്ധ്യാപക സംഘടനകള്‍ പറയുന്നത്. ആലപ്പുഴ ജില്ലയിലെ എസ്എൽപുരം, മാവേലിക്കര ക്യാമ്പുകളിൽ അധ്യാപകർ പുറത്തിറങ്ങി പ്രതിഷേധിക്കുകയാണ്. അദ്ധ്യാപകരുമായി
റീജണൽ ഡെപ്യൂട്ടി ഡയറക്ടര്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടതിനെ തുടർന്നാണ് ബഹിഷ്കരണം തുടരുന്നത്. തിരുവനന്തപുരം മോഡൽ സ്കൂളിലെ മൂല്യനിർണ്ണയ ക്യാമ്പിലും 200ഓളം അധ്യാപകർ ബഹിഷ്കരണം തുടരുകയാണ്. മൂല്യനിർണ്ണയതിന് നൽകിയ ഉത്തരസൂചികയിൽ ആശയക്കുഴപ്പം ഉണ്ടെന്നും അതിൽ വ്യക്തത വേണമെന്നുമാണ് അധ്യാപകർ ആവശ്യപ്പെടുന്നത്. വ്യക്തമായ ഉത്തര സൂചിക നൽകണം എന്നാണ് അധ്യാപകർ ആവശ്യപ്പെടുന്നത്. ഇങ്ങനെ നൽകിയില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് മാർക്ക് നൽകുന്നതിനെ കുറിച്ചും ആശയകുഴപ്പം ഉണ്ടാകുമെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി