JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ദുബൈ: സർവകലാശാലകൾ കേന്ദ്രീകരിച്ച് നടത്തിയ മൂല്യനിർണ്ണയത്തിൽ റേറ്റിങ് കുത്തനെ കുറഞ്ഞ സർവകലാശാലയ്ക്ക് വിലക്കുമായി യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം. ഒമ്പത് സർവകലാശാലകൾക്കെതിരെയാണ് നടപടി. വിദ്യാർത്ഥി പ്രവേശനത്തിനും പുതിയ കോഴ്സുകളും പദ്ധതികളും അവതരിപ്പിക്കുന്നതിനും വിലക്ക് ബാധകമാണ്.
ഇവയുടെ പേരുവിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും. മികച്ചത്, ഇടത്തരം, മോശം എന്നീ മൂന്ന് വിഭാഗങ്ങളാക്കിയാണ് സർവകലാശാലകളെ തരം തിരിച്ചിട്ടുള്ളത്. ഏഴ് സർവകലാശാലകളാണ് മികച്ചത് എന്ന ഗണത്തിലുള്ളത്. 40 സർവകലാശാലകൾ ഇടത്തരം വിഭാഗത്തിലാണ്.