പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കുട്ടികളുടെ സർഗാത്മകത വളർത്താൻ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ

Apr 12, 2022 at 7:31 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: കുട്ടികളിലെ നൈസർഗികമായ സർഗ്ഗാത്മകതയെയും അറിവിനെയും തൊട്ടുണർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി അവധിക്കാല കൂട്ടായ്മയുമായി വൈലോപ്പിളളി സംസ്കൃതി ഭവൻ. മേയ് ഏഴ് മുതൽ 11 വരെ വിജ്ഞാനവേനൽ എന്ന പേരിലാണ് പരിപാടി. ഭാഷ, സാഹിത്യം, സംഗീതം, നൃത്തം, നാടകം, ചിത്രകല, പൊതുവിജ്ഞാനം എന്നീ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസെടുക്കും.

\"\"

ക്യാമ്പിന്റെ ഭാഗമായി വൈകുന്നേരങ്ങളിൽ കലാപരിപാടികളും ഉണ്ടാകും.
ദിവസവും രാവിലെ 10.30ന് ക്ലാസുകൾ ആരംഭിക്കും. ഏഴ് മുതൽ 12-ാം ക്ലാസുവരെ ഉള്ള വിദ്യാർഥികൾക്കാണ് പ്രവേശനം. 750 രൂപ രജിസ്‌ട്രേഷൻ ഫീസ്. പരമാവധി 100 വിദ്യാർഥികൾക്ക് പ്രവേശനം നൽകും. രജിസ്‌ട്രേഷനു വേണ്ടി സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതിഭവൻ, നാളന്ദ, കവടിയാർ പി.ഒ., തിരുവനന്തപുരം-3 (ഫോൺ: 0471-2311842) എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഏപ്രിൽ 30ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം.

\"\"

Follow us on

Related News