JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസിലെ ഒന്നാം ടേം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വിദ്യാർത്ഥികൾക്ക് അതത് സ്കൂളുകൾ വഴി ലഭ്യമാകും. ഇത്തവണ പരീക്ഷാഫലം CBSE യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. പകരം അതാത് സ്കൂളുകള്‍ക്ക് കൈമാറുകയാണ്. സ്കൂളുകൾക്ക് ഇമെയില്‍ വഴി റിസള്‍ട്ട് ഇതിനോടകം കൈമാറിയിട്ടുണ്ട്. റിസള്‍ട്ട് ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം സ്കൂളുമായി ബന്ധപ്പെടണം. സിബിഎസ്ഇ യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഉടൻ ഫലം ലഭ്യമാകും. 12ക്ലാസിലെ ഒന്നാം ടേം പരീക്ഷാഫലം അടുത്ത ദിവസം പ്രസിദ്ധീകരിക്കുമെന്നാണ് സൂചന.