JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: പരീക്ഷകൾ വേഗത്തിൽ പൂർത്തിയാക്കി ജൂൺ 1ന് തന്നെ സ്കൂളുകൾ തുറക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഏപ്രിൽ, മെയ് മാസങ്ങളിൽ മധ്യവേനൽ അവധിയായിരിക്കും. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതൽ സ്കൂൾ പരിസരം വൃത്തിയാക്കൽ പ്രവർത്തികൾ നടത്തും. അടുത്ത വർഷത്തെ അക്കദമിക് കലണ്ടർ മെയ് മാസത്തിൽ പ്രസിദ്ധീകരിക്കും.
അധ്യാപകർക്ക് മെയ് മാസത്തിൽ പരിശീലനം നൽകും. എസ് എസ് എൽ സി
പരീക്ഷ മാർച്ച് 31 ന് ആരംഭിച്ച് ഏപ്രിൽ 29 ന് അവസാനിക്കും.
പ്ലസ് ടു പരീക്ഷ മാർച്ച് 30 ന് ആരംഭിച്ച് ഏപ്രിൽ 22 ന് അവസാനിക്കും
പ്ലസ് വൺ/വി എച്ച് എസ് ഇ പരീക്ഷ ജൂൺ 2 മുതൽ 18 വരെ നടക്കും. ഒന്നുമുതൽ 9വരെ ക്ലാസുകൾ ഏപ്രിൽ മെയ് മാസങ്ങളിൽ വേനൽ അവധിയ്ക്കായി അടച്ചിടും.