JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: എസ്എൽഎൽസി ,പ്ലസ് ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സായാഹ്ന ക്ലാസ്സുമായി കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. ഓരോ ക്ലാസിലും ടെസ്റ്റ് നടത്തി പഠനനിലവാരം വിലയിരുത്തിയാണ് സായാഹ്ന ക്ലാസിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. പത്താം ക്ലാസിൽ 30 കുട്ടികളും ഹയർസെക്കൻഡറിയിൽ 34 കുട്ടികളുമാണ് സായാഹ്ന ക്ലാസിൽ പങ്കെടുക്കുന്നത്.
വാർത്തകൾ ഇനി വേഗത്തിൽ കേട്ട് അറിയാം!! കഥ ആപ്പിലൂടെ!!
DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha
കുട്ടികൾക്ക് സ്കൂളിൽ നിന്ന് ലഘുഭക്ഷണവും നൽകുന്നുണ്ട്. പരീക്ഷാഭീതി അകറ്റാനുള്ള പ്രത്യേക സെഷനുകളും സായാഹ്ന ക്ലാസിന്റെ ഭാഗമാണ്. ഒരു ദിവസം രണ്ട് വീതം അധ്യാപകരാണ് ക്ലാസ് എടുക്കുന്നത്. സ്കൂൾ മന്ത്രി വി.ശിവൻകുട്ടി സ്കൂൾ സന്ദർശിച്ചു. കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. കഴക്കൂട്ടം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന്റെ മാതൃക മറ്റു സ്കൂളുകൾക്കും പിന്തുടരാവുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.