JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ വിവിധ വിഭാഗങ്ങളിലെ ഒഴിവുകളിൽ നിയമനം നടത്തുന്നതിന് ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് തീരുമാനം. വിശദ വിവരങ്ങൾ താഴെ.
ജനറൽ-സംസ്ഥാനതലം
അസിസ്റ്റന്റ് പ്രൊഫസർ ഇൻ സംസ്കൃതം (വേദാന്ത), അസിസ്റ്റന്റ് പ്രൊഫസർ ഇൻ
സംസ്കൃതം (ന്യായ), സയന്റിഫിക് അസിസ്റ്റന്റ് (ബയോകെമിസ്ട്രി), ജൂനിയർ
എംപ്ലോയ്മെന്റ് ഓഫീസർ, അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) (തസ്തികമാറ്റം മുഖേന), ജൂനിയർ ഇൻസ്ട്രക്ടർ (അരിത്തമാറ്റിക് ഡായിങ്), ജൂനിയർ ഇൻസ്ട്രക്ടർ (ഡാഫ്ട്സ്മാൻ മെക്കാനിക്), ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് മോട്ടോർ വെഹിക്കിൾ), ഡെപ്യൂട്ടി മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ), ജനറൽ മാനേജർ,
ജൂനിയർ ലാബ് അസിസ്റ്റന്റ്, കോൾക്കർ, ജൂനിയർ സൂപ്പർവൈസർ (കാന്റീൻ), ടെക്നീഷ്യൻ ഗ്രേഡ് 2 (എഫിജറേഷൻ മെക്കാനിക്) പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി കാറ്റഗറി), ഡ്രൈവർ
കം ഓഫീസ് അറ്റൻഡന്റ് – മീഡിയം/ഹെവി/ പാസഞ്ചർ ഗുഡ്സ് വെഹിക്കിൾ – പാർട്ട് 1, 2
(ജനറൽ, സൊസൈറ്റി കാറ്റഗറി), ഡവർ ഗ്രേഡ് 2-പാർട്ട് 2, (ജനറൽ,
മത്സ്യതൊഴിലാളികൾ മത്സ്യതൊഴിലാളികളുടെ ആശ്രിതർ, സൊസൈറ്റി കാറ്റഗറി), ഫാക്ടറി
മാനേജർ, ടൈപ്പിസ്റ്റ്, പി.എസ്. ടു മാനേജിങ് ഡയറക്ടർ- പാർട്ട് 1 (ജനറൽ കാറ്റഗറി),
ഡ്രൈവർ – പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി കാറ്റഗറി), ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ/അസിസ്റ്റന്റ് ഗ്രേഡ് 2/ക്ലർക്ക് ഗ്രേഡ് 1/ടൈം കീപ്പർ ഗ്രേഡ് 2/സീനിയർ
അസിസ്റ്റന്റ്/അസിസ്റ്റന്റ്/ജൂനിയർ ക്ലർക്ക്.
ജനറൽ -ജില്ലാതലം
ബീറ്റ് ഫോറസ്റ്റ് ഓഫീസർ – നേരിട്ടും തസ്തികമാറ്റം മുഖേനയും.
സ്പെഷ്യൽ റിക്രൂട്ട്മെന്റ് – സംസ്ഥാനതലം
അഗ്രികൾച്ചറൽ ഓഫീസർ, അസിസ്റ്റന്റ് ടൗൺ പ്ലാനർ, സീനിയർ സൂപ്രണ്ട്, ജൂനിയർ
റിസർച്ച് ഓഫീസർ, സെക്യൂരിറ്റി ഗാർഡ്.
എൻ.സി.എ. -സംസ്ഥാനതലം
അസിസ്റ്റന്റ് പ്രൊഫസർ (ജനറൽ സർജറി)- ഒ.ബി.സി., അസിസ്റ്റന്റ് പ്രൊഫസർ
(ന്യൂറോസർജറി)- ഈഴവ/ബില്ലവ/തിയ്യ, അസിസ്റ്റന്റ് പ്രൊഫസർ (നെഫോളജി)-മുസ്ലീം, അസിസ്റ്റന്റ് പ്രഫസർ (കാർഡിയോളജി)- ഈഴവ/ബില്ലവ/തിയ്യ, ഒ.ബി.സി., അസിസ്റ്റന്റ് പ്രഫസർ (ബയോകെമിസ്ട്രി) – എൽ.സി./എ.ഐ., ജൂനിയർ ഇൻസ്ട്രക്ടർ (മൾട്ടിമീഡിയ അനിമേഷൻ ആൻഡ് പെഷ്യൻ ഇഫക്ട്സ്) -ഈഴവ/തിയ്യ/ബില്ലവ, ജൂനിയർ
ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് – മുസ്ലീം.
എൻ.സി.എ. -ജില്ലാതലം
എക്സൈസ് വകുപ്പിൽ ഡ്രൈവർ എൻ.സി.എ.-ഹിന്ദുനാടാർ.
കൂടുതൽ വിവരങ്ങൾ 2022 മാർച്ച് 1 ലക്കം പി.എസ്.സി. ബുള്ളറ്റിനിൽ ലഭിക്കും.