JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും തുറക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്. ഒന്നുമുതൽ 9വരെയുള്ള ക്ലാസുകൾ ഫെബ്രുവരി 14മുതലും കോളേജുകൾ 7മുതലും തുറന്നു പ്രവർത്തിക്കും. ഫെബ്രുവരി 13വരെ നിലവിലുള്ള ഓൺലൈൻ ക്ലാസുകൾ തുടരും. എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്ലാസുകളും 7ന് തുറക്കും. സ്കൂളുകൾ തുറന്നാലും പല വിദ്യാർത്ഥികളും ക്ലാസിൽ എത്താത്ത സാഹചര്യം കണക്കിലെടുത്ത്സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളും നടത്തും. കോവിഡ് ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ഒന്നുമുതൽ 9വരെയുള്ള ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് അടിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് അവസാന സെമസ്റ്റർ ഒഴികെയുള്ള ക്ലാസുകളും അടിച്ചിരുന്നു. കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിലാണ് ക്ലാസുകൾ വീണ്ടും ആരംഭിക്കുന്നത്.