JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
കോട്ടയം:എംജി സർവകലാശാലയിൽ ഉദ്യോഗസ്ഥ 1.25ലക്ഷം രൂപ കൈക്കൂലി വാങ്ങിയത് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥിയിൽ നിന്ന്. പരീക്ഷയിൽ വിജയിപ്പിക്കാമെന്ന് പറഞ്ഞു ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങിയത് എംബിഎ പരീക്ഷയിൽ സ്വന്തം നിലയ്ക്ക് വിജയിച്ച വിദ്യാർത്ഥിയിൽ നിന്നാണെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. കേസ് അന്വേഷിക്കുന്ന വിജിലൻസിന് പുറമെ സർവകലാശാല സിൻഡിക്കറ്റ് സമിതിയുംവിദ്യാർഥിനിയുടെ മാർക്ക് ലിസ്റ്റ് പരിശോധിച്ചു. അവസാനമായി ലഭിച്ച മേഴ്സി ചാൻസിലാണ് വിദ്യാർഥിനി പരീക്ഷ പാസായത്. വിദ്യാർഥിനിക്ക് 57 മാർക്ക്ലഭിച്ചതായി മാർക്ക് ലിസ്റ്റിലും ഉത്തരക്കടലാസിലുമുണ്ട്. പരീക്ഷ വിജയിക്കാൻ 40 മാർക്കാണ് വേണ്ടത്. വിദ്യാർത്ഥിനി പാസ്സായ വിവരം മറച്ചുവച്ച് തോൽക്കാൻ സാധ്യതയുണ്ടെന്നും പണംനൽകിയാൽ വിജയിപ്പിക്കാമെന്നും എംബിഎ വിഭാഗംഅസിസ്റ്റന്റ് സി.ജെ.എൽസി അറിയിക്കുകയായിരുന്നു. പരീക്ഷ പാസാക്കാമെന്ന് പറഞ്ഞാണ് വിദ്യാർത്ഥിയിൽ നിന്ന് 1.25 ലക്ഷം രൂപ വാങ്ങിയത്. വാങ്ങിയ പണം എൽസി മറ്റു ചിലർക്കും കൈമാറിയതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.പണം സ്വീകരിച്ചവരുടെ പേരും അക്കൗണ്ട്നമ്പറുകളും വിജിലൻസ് ശേഖരിച്ചു കഴിഞ്ഞു.ഇവർ ആരൊക്കെയാണെന്ന് പരിശോധിച്ചു വരികയാണ്. എൽസി എംബിഎ പരീക്ഷ എഴുതിയ മറ്റു വിദ്യാർഥികളിൽ നിന്നും ഇത്തരത്തിൽ പണം കൈപ്പറ്റിയിട്ടുണ്ടോ എന്ന് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. പണം ആവശ്യപ്പെട്ടതായുള്ള വിദ്യാർത്ഥിയുടെ പരാതിയെ തുടർന്നാണ് വിജിലൻസ് ഉദ്യോഗസ്ഥയെ കയ്യോടെ പിടികൂടിയത്. സംഭവത്തെ തുടർന്ന് എംജി സർവകലാശാല ഈ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.