പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഗവ.ടെക്നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: രജിസ്‌ട്രേഷൻ ആരംഭിച്ചു

Jan 21, 2022 at 10:35 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ.ടെക്നിക്കൽ ഹൈസ്‌കൂളുകളിൽ
അടുത്ത അധ്യയന വർഷത്തേക്കുളള പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു.
കേരള സിലബസ് ഏഴാം ക്ലാസ് നിലവാരത്തിലുള്ള കണക്ക്, സയൻസ്, ഇംഗ്ലീഷ്, മലയാളം, സാമൂഹ്യശാസ്ത്രം, പൊതുവിജ്ഞാനം, യുക്തിവിചാരം അടിസ്ഥാനമാക്കി ഒബ്ജക്റ്റീവ് പരീക്ഷയിലൂടെയാണ് സാങ്കേതിക-പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളായ സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളുകളിലേക്കു പ്രവേശനം നടത്തുക. വിദ്യാത്ഥികൾക്ക്  എട്ടാം ക്ലാസിലേക്ക് പ്രവേശനവും തെരഞ്ഞെടുക്കുന്ന സ്‌പെഷ്യലിസ്റ്റ് എൻജിനിയറിങ് ട്രേഡിലും ദേശീയ നൈപുണ്യ പദ്ധതി ട്രേഡിലും സാങ്കേതിക പരിജ്ഞാനവും, പത്താം ക്ലാസ് വിജയികൾക്ക് ടിഎച്ച്എസ്എൽസി ട്രേഡ് സർട്ടിഫിക്കറ്റിനൊപ്പം  ദേശീയ നൈപുണ്യ പദ്ധതി ലെവൽ രണ്ട് സർട്ടിഫിക്കറ്റും നൽകും. ഐറ്റിഐ യോഗ്യതക്ക് തത്തുല്യമായി ടിഎച്ച്എസ്എൽസി ട്രേഡ് യോഗ്യതയുള്ളവർക്ക്  കേരളാ പി.എസ്.സി തസ്തികകൾക്ക് പരിഗണന, പോളിടെക്നിക് കോളേജിൽ എൻജിനിയറിങ് ഡിപ്ലോമ കോഴ്സുകൾക്ക് 10 ശതമാനം സീറ്റ് സംവരണം, ഇംഗ്ലീഷ് പ്രാവീണ്യത്തിന് \’Enrich your English\’ പദ്ധതി, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർസപ്പോർട്ട് സ്‌കീം, വിവിധ സ്‌കോളർഷിപ്പുകൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം, സംസ്ഥാനതല കലാ-കായിക-ശാസ്ത്ര സാങ്കേതികമേളയിൽ പങ്കെടുക്കുന്നതിന് അവസരവും ഗ്രേസ്മാർക്കും സംസ്ഥാന അംഗീകാരവും, എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കും പാഠപുസ്തകങ്ങൾ സൗജന്യമായി നൽകുക, എൻജിനിയറിങ് പാഠപുസ്തകങ്ങൾ സൗജന്യമായി നൽകുക, പട്ടികജാതി-പട്ടികവർഗം, ഒ.ഇ.സി വിഭാഗക്കാർക്ക് ലംപ് സംഗ്രാന്റ്, സ്റ്റൈപന്റ് ബുക്ക് അലവൻസ് നൽകുക,  എല്ലാ പെൺകുട്ടികൾക്കും, ബി പി എൽ, എസ്.സി, എസ്.റ്റി, ഒ.ഇ.സി കുട്ടികൾക്കും സൗജന്യ യൂണിഫോം നൽകുക തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക.
അത്യാധുനിക സംവിധാനങ്ങളും, ഹൈടെക്ക് സ്മാർട്ട് ക്ലാസ്റൂമുകളും മറ്റു സൗകര്യങ്ങളും വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്. അടുത്ത അധ്യയന വർഷത്തേക്കുളള പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾക്ക്: 9745331105, 9745261235, 9388163842.

\"\"


 

Follow us on

Related News