JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c
തിരുവനന്തപുരം: കോവിഡ്, ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ 10,11,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ ക്ലാസ്റൂം പഠനം ഒരുക്കുന്നതിനും കുട്ടികളുടെ വാക്‌സിനേഷൻ നടപടികൾക്കുമായി ഇന്ന് അടിയന്തര പിടിഎ യോഗം ചേരും. അടുത്ത ദിവസങ്ങളിൽ സ്‌കൂളുകളിൽ ശുചീകരണ – അണുനശീകരണ പ്രവർത്തനങ്ങൾക്ക് നടപടി ഉണ്ടാകും. ഇന്ന് സ്‌കൂളുകളിൽ പി ടി എ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണമെന്നും ഇന്നലെ ഉന്നതതല യോഗത്തിൽ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ ഉദ്യോഗസ്ഥതല യോഗങ്ങളും ഇതിനു പിന്നാലെ ചേരും.