പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഇംപ്രൂവ്മെന്റ് പരീക്ഷ: സർക്കാർ ഉത്തരവിറങ്ങി

Dec 9, 2021 at 3:57 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: 2021ലെ ഒന്നാം വർഷ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പരീക്ഷ ഇംപ്രൂവ്മെന്റിന് അവസരം.പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി. കോവിഡ് വ്യാപന സാഹചര്യത്തിൽ
ഒന്നാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പഠന പ്രവർത്തനങ്ങൾക്ക് സ്കൂളിൽ നേരിട്ട് ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. കുറഞ്ഞ സമയത്തിനുള്ളിൽ വേണ്ടത്ര പഠനം നടത്താനുമായില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ഇംപ്രൂവ്മെന്റ് പരീക്ഷ നടത്താൻ തീരുമാനിച്ചത്. ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അവസരം നൽകണമെന്ന അഭ്യർത്ഥന കെ എസ് ടി എ,എസ് എഫ് ഐ തുടങ്ങിയ സംഘടനകൾ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് മുന്നിൽ വച്ചിരുന്നു. നിരവധി വിദ്യാർത്ഥികൾ നേരിട്ടും ഫോണിലൂടെയും ഇക്കാര്യം ഉന്നയിച്ചു. മന്ത്രി തലത്തിലും ഇക്കാര്യം പരിശോധിച്ചു. പൊതു ആവശ്യം കൂടി പരിഗണിച്ചാണ് പുതിയ ഉത്തരവെന്ന്‌ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

Follow us on

Related News