പ്രധാന വാർത്തകൾ
സ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്

ഇന്ത്യയിൽ നിന്നുള്ള മൂന്നുപേരിൽ ഒരാൾ എം.എസ്. അമൃത

Nov 30, 2021 at 6:32 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പിലെ ഗവേഷണ വിദ്യാര്‍ഥിനി എം.എസ്. അമൃതയ്ക്ക് ഫുള്‍ ബ്രൈറ്റ്- കലാം ക്ലൈമറ്റ് ഫെലോഷിപ്പ്. ഇന്ത്യയില്‍ നിന്ന് സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട മൂന്നു പേരില്‍ ഒരാളാണ് തൃശ്ശൂര്‍ ജില്ലയിലെ തിരൂര്‍ സ്വദേശിനിയായ അമൃത. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അക്കാദമിക സഹകരണത്തില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നതാണ് ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പ്. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയിലെയും അമേരിക്കയിലെയും കാര്‍ഷിക മേഖലയിലുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് സഹായകമാകും. സ്റ്റോക്ക് ബ്രിഡ്ജ് സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചറില്‍ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും അവസരം ലഭിക്കും. ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് പുത്തൂരിന് കീഴിലാണ് അമൃത ഗവേഷണം നടത്തുന്നത്. മേപ്പാടത്തുപറമ്പില്‍ ശശി-സുഗുണ ദമ്പതിമാരുടെ മകളാണ്.

\"\"

Follow us on

Related News